പ്രതീകാത്മക ചിത്രം.
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ മോഷണം നടത്തിയ രണ്ട് ഇന്ത്യക്കാരികളെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നും ബാലിയിലേക്കുള്ള യാത്രക്കാരാണ് അറസ്റ്റിലായത്. ബാലിയിലേക്കുള്ള വിമാനത്തിന് മുമ്പ് ചാംഗി എയർപോർട്ടിൽ ട്രാൻസിറ്റിനിടെയാണ് മോഷണം. എയര്‍പോര്‍ട്ടിനുള്ളിലെ കടയില്‍ നിന്നും മോഷണം നടത്തിയവരെയാണ് അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു.
30 കാരനായ ഗാർഗ് പ്രഷ 29 കാരിയായ ഗോയങ്ക സിമ്രാൻ എന്നിവരാണ് അറസ്റ്റിലായത്. ടെർമിനൽ 2 ലെ ചാൾസ് ആൻഡ് കീത്ത് സ്റ്റോറിൽ നിന്നും കറുത്ത ഹാർസാക്ക് ബാഗാണ് ഗാര്‍ഗ് മോഷ്ടിച്ചത്. ബാഗെടുത്ത് ലഗേജ് ട്രോളിയിൽ വെച്ച ശേഷം പണം നൽകാതെ കടയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം കണ്ട ജീവനക്കാരൻ പൊലീസിൽ റിപ്പോർട്ട് ചെയ്തതോടെ യുവതിയെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. 80 ഡോളറിലധികം ബാഗാണ് മോഷ്ടിച്ചത്. 700 ഡോളർ പിഴയാണ് യുവതിക്ക് വിധിച്ചത്.
മറ്റൊരു സംഭവത്തിലാണ് 29 കാരിയായ ഗോയങ്ക സിമ്രാൻ അറസ്റ്റിലായത്. ടെർമിനൽ 3 ൽ ബാലിയിലേക്കുള്ള കണക്റ്റിംഗ് ഫ്ലൈറ്റിനായി കാത്തിരിക്കുന്നതിനിടെ ഫുർള സ്റ്റോറിലായിരുന്നു മോഷണം. 300 ഡോളറിലധികം വിലയുള്ള പേഴ്‌സ് എടുത്ത് ലഗേജ് ട്രോളിയിൽ വച്ചാണ് മോഷണം നടന്നത്. അറസ്റ്റിലായതിന് പിന്നാലെ ടെർമിനൽ 2 ലെ കോസ്മെറ്റിക്സ് സ്റ്റോറിൽ നിന്ന് 200 ഡോളറിലധികം വിലമതിക്കുന്ന പെർഫ്യൂം മോഷ്ടിച്ചതായും ഗോയങ്ക സമ്മതിച്ചു. എട്ട് ദിവസത്തെ തടവാണ് യുവതിക്ക് ലഭിച്ചത്.