Ukrainian service members from a first presidential brigade Bureviy (Hurricane) of the National Guard of Ukraine fire a mortar during an exercise, amid Russia's attack on Ukraine, in Kyiv region, Ukraine November 8, 2023. REUTERS/Vladyslav Musiienko     TPX IMAGES OF THE DAY

Image Credit: Reuters

  • റിപ്പോര്‍ട്ട് ഡച്ച് പാര്‍ലമെന്‍റില്‍
  • റഷ്യ പ്രയോഗിച്ചത് ക്ലോറാപിക്രിനെന്ന് കണ്ടെത്തല്‍
  • യുഎസ്, യുക്രെയ്ന്‍ വാദം ശരി വച്ച് നെതര്‍ലന്‍ഡ്​സും

യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ നിരോധിത രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് ഡച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതിന്‍റെ തെളിവുകളടങ്ങിയ റിപ്പോര്‍ട്ട് നെതര്‍ലന്‍ഡ്സ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ബങ്കറുകളില്‍ ഒളിച്ചിരിക്കുന്ന സൈനികരെ പുറത്ത് ചാടിച്ച് വെടിവയ്ക്കാനാണ് രാസായുധം പ്രയോഗിച്ചതെന്നാണ് കണ്ടെത്തല്‍. ഡ്രോണുകള്‍ ഉപയോഗിച്ചാണ് രാസായുധ പ്രയോഗം നടത്തിയത്. ശ്വാസംമുട്ടുന്നതോടെ കിടങ്ങുകളില്‍ നിന്ന് പുറത്തുചാടുന്ന സൈനികരെ ആക്രമിക്കുകയായിരുന്നു റഷ്യയുടെ പദ്ധതിയെന്ന് നെതര്‍ലന്‍ഡ്സ് മിലിറ്ററി ഇന്‍റലിജന്‍സ് മേധാവി പീറ്റര്‍ റീസ്നിക് റോയിട്ടേഴ്സിനോട് പറഞ്ഞു.

വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിച്ച നെതര്‍ലന്‍ഡ്സ് പ്രതിരോധമന്ത്രി റൂബന്‍ ബ്രീകല്‍മന്‍സ് റഷ്യയ്ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു. റഷ്യ യഥേഷ്ടം രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിലെ നിഗമനമെന്നും റൂബന്‍ പറഞ്ഞു. അങ്ങേയറ്റം ആശങ്കാജനകമാണ് സ്ഥിതിയെന്നും റഷ്യ വര്‍ഷങ്ങളായി രാസായുധം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യന്‍ രാസായുധ പ്രയോഗത്തില്‍ കുറഞ്ഞത് മൂന്ന് യുക്രെയ്ന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്നാണ് നെതര്‍ലന്‍ഡ്സിന്‍റെ കണ്ടെത്തല്‍. രണ്ടായിരത്തിയഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഡച്ച് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടുന്നു. യുക്രെയ്ന് നേരെയുള്ള റഷ്യയുടെ രാസായുധ പ്രയോഗം മറ്റ് രാജ്യങ്ങള്‍ക്കും ഭീഷണിയായേക്കാം. യുക്രെയ്നില്‍ റഷ്യ രാസായുധം പ്രയോഗിച്ചതിന് ഒന്‍പതിനായിരത്തിലേറെ കേസുകള്‍ ചൂണ്ടിക്കാട്ടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

This handout photograph taken and released by the State Emergency Service of Ukraine on July 3, 2025, shows rescuers working reportedly at a site of a Russian attack in the city of Poltava, amid the Russian invasion of Ukraine. (Photo by Handout / State Emergency Service of Ukraine / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / State Emergency Service of Ukraine  " -  HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - AFP CANNOT INDEPENDENTLY VERIFY THE AUTHENTICITY OR LOCATION, DATE, AND CONTENT OF THESE IMAGES. /

This handout photograph taken and released by the State Emergency Service of Ukraine on July 3, 2025, shows rescuers working reportedly at a site of a Russian attack in the city of Poltava, amid the Russian invasion of Ukraine. (Photo by Handout / State Emergency Service of Ukraine / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / State Emergency Service of Ukraine " - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - AFP CANNOT INDEPENDENTLY VERIFY THE AUTHENTICITY OR LOCATION, DATE, AND CONTENT OF THESE IMAGES. /

ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനി ഉപയോഗിച്ച നിരോധിത രാസായുധമായ ക്ലോറാപിക്രിനാണ് റഷ്യ ഉപയോഗിക്കുന്നതെന്നാണ് ഡച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. 2024 സെപ്റ്റംബറില്‍ യുഎസും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. യുക്രെയ്ന്‍ ഇക്കാര്യം നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. 

ഡച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വെളിപ്പെടുത്തലിനോട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അനധികൃതമായ ഒരു ആയുധവും ഉപയോഗിക്കുന്നില്ലെന്ന് മാത്രമാണ് മോസ്കോയുടെ നിലപാട്. അതേസമയം, യുക്രെയ്ന്‍ ക്ലോറാപിക്രിന്‍ ഉപയോഗിക്കുന്നതായി തങ്ങള്‍ക്ക് തെളിവ് കിട്ടിയിട്ടുണ്ടെന്ന് റഷന്‍ വിദേശകാര്യ വക്താവ് മരിയ സഖ്റോവ ആരോപിക്കുകയുംചെയ്തു. യുക്രെയ്ന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 

എന്താണ് ക്ലോറാപിക്രിന്‍?

നിറമില്ലാത്ത, വഴുവഴുപ്പുള്ള ദ്രാവകമായ ക്ലോറാപിക്രിന് അതിരൂക്ഷമായ ഗന്ധമാണുള്ളത്. കണ്ണീര്‍വാതകമായും ഇത് ഉപയോഗിക്കാറുണ്ട്.  കണ്ണ്, ത്വക്ക്, ശ്വാസകോശം എന്നിവയെയാണ് ബാധിക്കുക. ഒന്നാം ലോകമഹായുദ്ധത്തില്‍ എതിരാളികള്‍ക്കെതിരെ വിഷവാതകമായാണ് ജര്‍മനി ഇത് പ്രയോഗിച്ചത്. കൂടിയ അളവില്‍ ക്ലോറാപിക്രിന്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ സൈനികര്‍ ഛര്‍ദിക്കുന്നതിനായി മുഖത്തെ മാസ്കുകള്‍ മാറ്റുകയും ഇത് കൂടുതല്‍ വിഷവാതകം ഉള്ളില്‍ ചെല്ലുന്നതിന് കാരണമായെന്നും കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

Dutch intelligence agencies claim evidence of Russia using banned chemical weapons in Ukraine. Peter Reesnik of Netherlands military intelligence told Reuters that Russia launched suffocating chemicals via drones, causing soldiers to flee trenches and be shot. The Dutch Defense Minister confirmed the findings and demanded action