ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയെ അങ്ങേയറ്റം നിന്ദ്യവും ദാരുണവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ട സമയത്ത് ഖമനയി ഒളിച്ചിരുന്ന സ്ഥലം തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും തന്‍റെ കാരുണ്യത്താലാണ് ഖമനയി ജീവനോടെ രക്ഷപെട്ടതെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ അവകാശവാദം. Also Read: ഇസ്രയേലിന് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം
'യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഇറാനിലെ 'പരമോന്നത നേതാവ്' അവകാശപ്പെടുന്നത് ഇസ്രയേലിനെതിരെ അവര്‍ യുദ്ധം ജയിച്ചെന്നുവെന്നാണ്. അതൊരു നുണയാണെന്ന് അവര്‍ക്ക് തന്നെ അറിയാം. വലിയ വിശ്വാസിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് അത്തരമൊരു നുണ പ്രചാരണം ഉണ്ടാകാന്‍ പാടില്ലാത്താണ്'- ട്രംപ് കുറിച്ചു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളെല്ലാം യുഎസ് തച്ചുടച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വലിയ നാശമുണ്ടായേനെയും ഒട്ടേറെപ്പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടേനെയെന്നും ട്രംപ് അവകാശപ്പെട്ടു. Read More: ട്രംപിനേയും ഇസ്രയേലിനേയും ഒന്നിച്ചു ട്രോളി ഇറാന്‍
അതേസമയം, കുറച്ച് ദിവസങ്ങളായി താന്‍ ഇറാനെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നുവെന്നും സാധ്യമായ എല്ലാ ഉപരോധങ്ങളും നീക്കുന്നതിലൂടെ അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇറാനെ പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം തുടരാനാണ് ഇറാന്‍റെ പദ്ധതിയെങ്കില്‍ മുന്നറിയിപ്പുകളൊന്നും കൂടാതെ വീണ്ടും ബോംബിട്ട് തകര്‍ക്കാന്‍ തനിക്ക് മടിയുണ്ടാവുകയില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. എന്നാല്‍ ഖമനയിയെ അപഹസിച്ചുള്ള സംസാരം ട്രംപ് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഏതെങ്കിലും തലത്തിലുള്ള ചര്‍ച്ചകള്‍ക്കും കരാറുകളിലെത്തിച്ചേരുന്നതിനും മര്യാദയോടെയുള്ള പെരുമാറ്റം ആവശ്യമാണെന്നും ഇറാന്‍ തിരിച്ചടിച്ചു. ഇത്തരം പ്രകോപനങ്ങളില്‍ ഇറാന്‍ വീഴില്ലെന്നും എന്നാല്‍ വേണ്ടി വന്നാല്‍ യഥാര്‍ഥ ശക്തി പുറത്തെടുക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അറഗ്ച്ചി വ്യക്തമാക്കി.
In this photo released by the official website of the office of the Iranian supreme leader, Supreme Leader Ayatollah Ali Khamenei speaks to a group of people and officials in Tehran, Iran, Friday, March 21, 2025. (Office of the Iranian Supreme Leader via AP)
ഖത്തറിലെ യുഎസ് വ്യോമതാവളം ആക്രമിച്ചതിലൂടെ അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമേല്‍പ്പിച്ചതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ ഒരിക്കലും കീഴടങ്ങില്ലെന്നും ഇസ്രയേലിനെതിരെ വലിയ വിജയം നേടിയെന്നും വെടിനിര്‍ത്തലിന് പിന്നാലെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ഖമനയി വിശദീകരിച്ചിരുന്നു.