മുൻ പങ്കാളി തന്‍റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതിപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം നിഷേധിച്ച് കാനഡയിലെ സിവിൽ ട്രൈബ്യൂണൽ. തൊഴിലിടത്ത് വച്ച് യുവതി പകര്‍ത്തി മുന്‍ പങ്കാളിക്ക് അയച്ചുകൊടുത്ത ചിത്രങ്ങളാണ് ഇയാള്‍ ഇരുവരും വേർപിരിഞ്ഞപ്പോൾ യുവതിയുടെ തൊഴിലുടമയ്ക്ക് അയച്ചത്. എന്നാല്‍ മുൻ പങ്കാളിയുടെ ഈ പ്രവൃത്തി ‘പൊതുതാൽപ്പര്യം’ മുൻനിർത്തിയാണെന്ന് നിരീക്ഷിച്ച കോടതി നഷ്ട പരിഹാരം നിഷേധിക്കുകയായിരുന്നു.
തന്‍റെ തൊഴിലിടത്തുവച്ച് പ്രവൃത്തി സമയങ്ങളിൽ ഫ്രണ്ട് കൗണ്ടർ അടക്കമുള്ള ഇടങ്ങളില്‍ നിന്നാണ് യുവതി ചിത്രങ്ങളും വിഡിയോകളും പകര്‍ത്തിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബന്ധം തകർന്നതിനുശേഷം സ്ത്രീയുടെ മുൻ പങ്കാളി ജോലിസ്ഥലത്തെ യുവതിയുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യുന്നു എന്ന് അവകാശപ്പെട്ടാണ് അവരുടെ തൊഴിലുടമയ്ക്ക് ഈ ചിത്രങ്ങൾ അയച്ചത്. ബന്ധം വേർപിരിഞ്ഞതില്‍ പ്രതികാരം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമാണ് മുന്‍ പങ്കാളി ഇത് ചെയ്തതെന്ന് യുവതി വാദിച്ചെങ്കിലും സിവിൽ റെസല്യൂഷൻ ട്രിബ്യൂണൽ അംഗം മേഗൻ സ്റ്റുവർട്ട് ഈ അവകാശവാദം തള്ളി.
പൊതുജനങ്ങൾക്കോ മറ്റ് ജീവനക്കാർക്കോ പ്രവേശിക്കാവുന്ന ഓഫീസിലെ ചില ഭാഗങ്ങളിൽ നിന്നാണ് ചിത്രങ്ങള്‍ എടുത്തതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നെന്ന് വിധിന്യായത്തില്‍ പറയുന്നു. ജോലിസ്ഥലത്ത് നിന്ന് എടുക്കുന്ന ചിത്രങ്ങളിൽ സ്വകാര്യത ലഭിക്കുമെന്ന പ്രതീക്ഷ ന്യായമല്ലെന്നും വിധിന്യായത്തില്‍ പറയുന്നു. ഇന്റിമേറ്റ് ഇമേജസ് പ്രൊട്ടക്ഷൻ ആക്ട് (ഐഐപിഎ) പ്രകാരമാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാല്‍ പൊതുതാൽപ്പര്യമുള്ളതും തൊഴിലുടമയ്ക്കല്ലാതെ മറ്റാര്‍ക്കും മുന്‍പങ്കാളി ചിത്രം പങ്കിട്ടിട്ടില്ല എന്നതിനായും അയാള്‍ക്കുമേല്‍ കുറ്റം ചുമത്തനാകില്ലെന്നും ഇത് പ്രത്യേക സാഹചര്യമാണെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ അയാള്‍ സമൂഹമാധ്യമങ്ങളിലോ അഡള്‍ട്ട് വെബ്സൈറ്റുകളിലോ പ്രസിദ്ധീകരിച്ചേക്കാമെന്ന് യുവതി പറഞ്ഞെങ്കിലും അതില്‍ തൊഴിലുടമ ഉള്‍പ്പെടുന്നില്ലെന്ന് നിരീക്ഷിച്ചാണ് കേസിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചത്.