അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്ത് പാക്കിസ്ഥാന്‍. ഇന്ത്യ – പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച ട്രംപ് അതിന്‍റെ പേരില്‍ നൊബേല്‍ സമ്മാനം ലഭിക്കില്ലെന്നും പറഞ്ഞു.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അടക്കം ഒട്ടേറെ രാജ്യാന്തര പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. നാലോ അഞ്ചോ നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണ്. എന്നാല്‍ ലിബറല്‍സിനു മാത്രമെ നൊബേല്‍ പുരസ്കാരം ലഭിക്കൂവെന്നും തനിക്ക് നല്‍കില്ലെന്നും ട്രംപ് പറഞ്ഞു. കോംഗോയും റവാണ്ടയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചെന്നും തിങ്കളാഴ്ച ഇരു രാജ്യങ്ങളും സമാധാന കരാര്‍ ഒപ്പുവയ്ക്കുമെന്നും അറിയിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിലും ട്രംപ് ഇന്ത്യ– പാക് സംഘര്‍ഷം അവസാനിപ്പിച്ചതായി അവകാശപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവക്കാന്‍ യു.എസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ– പാക് പ്രശ്നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ആവര്‍ത്തിക്കുമ്പോഴാണ് ട്രംപിന്‍റെ അവകാശവാദം. അതിനിടെ ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി പാക്കിസ്ഥാന്‍ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യ – പാക്സ സംഘര്‍ഷം അവസാനിപിക്കാന്‍ നടത്തിയ ഇടപെടലിന്‍റെ പേരിലാണ് നാമനിര്‍ദേശമെന്നും പാക് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കരസേന മേധാവിക്ക് ഡോണള്‍ഡ് ട്രംപ് വിരുന്നുനല്‍കിയിരുന്നു.