missile-attack

TOPICS COVERED

യുദ്ധം ചെയ്യാന്‍ ഒരു മടിയുമില്ല . അത് അഭ്യന്തരസുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ഒരു തോന്നലുണ്ടായാല്‍ എതിരാളി ആരെന്നും നോക്കാറില്ല .  യുദ്ധത്തിന് മുമ്പ് നയതന്ത്രത്തിന് ശ്രമിക്കാറുമില്ല. അടിക്കു മുമ്പേ തിരിച്ചടിയെന്ന നിലപാടിന്  സ്വന്തംചേരിയില്‍ നിന്ന്  തന്നെ  വിമര്‍ശനങ്ങളുയര്‍ന്നാലും തിരിച്ചുപോക്കില്ല . ഈ ഈ നയത്തെ തെമ്മാടിത്തമെന്നും കാടത്തമെന്നുമെല്ലാം വിമര്‍ശിച്ചാല്‍ അതിനോട് പ്രതികരിക്കാറുമില്ല.  അതാണ് ഇസ്രയേലിന്‍റെ  നിലപാട്. സ്വന്തം സുരക്ഷയ്ക്ക് മുന്നില്‍ മറ്റുള്ളവരുടെ  സ്വാതന്ത്ര്യവും അവകാശങ്ങള്‍ക്കും തെല്ലും വിലകല്‍പ്പിക്കാറില്ലെന്നതാണ്  ഇസ്രയേല്‍ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ വിമര്‍ശനം .

ഇറാനുമായി  നടക്കുന്ന തുറന്നയുദ്ധത്തിലും  ഇസ്രയേലിന്‍റെ ഈ നിലപാടുകളില്‍ തെല്ലും അയവ് വന്നിട്ടില്ല .  അടികിട്ടിയാല്‍ വര്‍ധിത വീര്യത്തോടെ തിരിച്ചിടിക്കുക എന്ന സമീപനത്തിന് ഇവിടെയും മാറ്റമില്ല . ഇസ്രയേല്‍ തുടങ്ങിയത് തന്നെ  ഇറാനിലെ സൈനിക ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് .  ആദ്യദിനത്തെ ആക്രമണത്തില്‍ തന്നെ  ഇറാന്‍റെ റവല്യുഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമിയും സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഉള്‍പ്പടെ ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇവര്‍ക്ക് പുറമെ ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഇറാന്‍  സമ്മതിച്ചു. ഇറാന്‍റെ തിരിച്ചടിയും രൂക്ഷമായിരുന്നു   സൈനികകേന്ദ്രങ്ങളിലടക്കം മിസൈലുകള്‍ വര്‍ഷിച്ചായിരുന്നു പ്രത്യാക്രമണം. 

Smoke billows from a fire in a building in Herzliya near Tel Aviv following a fresh barrage of Iranian rockets on June 17, 2025. Israel's military said air raid sirens sounded in several areas of the country on June 17 after identifying missiles launched from Iran, as AFP journalists reported booms over Tel Aviv and Jerusalem. (Photo by Menahem KAHANA / AFP)

Smoke billows from a fire in a building in Herzliya near Tel Aviv following a fresh barrage of Iranian rockets on June 17, 2025. Israel's military said air raid sirens sounded in several areas of the country on June 17 after identifying missiles launched from Iran, as AFP journalists reported booms over Tel Aviv and Jerusalem. (Photo by Menahem KAHANA / AFP)

എന്താണ്  ഇസ്രയേല്‍  ഇറാനെ ആക്രമിച്ചതിലൂടെ ലക്ഷ്യമിടുന്നത് ?

പലസ്തീനുമായും ഹമാസുമായമുള്ള വൈരത്തിനുമപ്പുറമാണ് ‌‌‌ ഇസ്രയേലിന്  ഇറാനോടുള്ള  പക. അതിന് അടിസ്ഥാനമാകട്ടെ ഇറാന്‍  ഇസ്രയേലിന്‍റെ ആഭ്യന്തരസുരക്ഷയ്ക്ക്  *വെല്ലുവിളിയായി വളരുന്നു എന്ന തോന്നലും . ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം  അത് വെറുമൊരു തോന്നലല്ല . ഇറാന്‍റെ ആണവപദ്ധതികള്‍  ഇസ്രയേലിന്  ഒരു വെല്ലുവിളിയാണ് .  ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍  തകര്‍ക്കുക എന്നതിനപ്പുറത്തേക്ക്  ഇപ്പോള്‍ അവര്‍ക്ക് ഒരു ചിന്തയുമില്ല. ഇറാന്‍ ആണവരംഗത്ത് നിലവില്‍ ആര്‍ജിച്ച പുരോഗതി ഇല്ലാതാക്കുക മാത്രമല്ല ഒരിക്കലും അവരെ ഒരാണവശക്തിയായി വളരാന്‍ അനുവദിക്കാതിരിക്കുക എന്നതും ഇപ്പോഴത്തെ  ഈ  ആക്രമണത്തിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്നു.

israel-iran

ആണവ സംപുഷ്ടീകരത്തില്‍ മാത്രമല്ല   സാമ്പത്തിക, സൈനിക മേഖലകളില്‍ വന്‍ മുന്നേറ്റമാണ് ഇറാന്‍ നടത്തിയിട്ടുള്ളത്. ശാസ്ത്ര ഗവേഷണമേഖലയിലും ഇറാന്‍റെ കുതിപ്പ് അസൂയാവഹമാണ്. സ്വന്തമായി ഉപഗ്രഹങ്ങൾ നിർമ്മിച്ച് ബഹിരാകാശരംഗത്തും   ഒരു ശക്തിയായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്രയേലിന്‍റെ പ്രകോപനത്തിന് അടിസ്ഥാനവും ഇതുതന്നെ.

iran-attak

രണ്ട് ദശാബ്ദമായി  ഇസ്രായേൽ  ഊഴം കാത്തിരിക്കുകയായിരുന്നു.  ആണവപദ്ധതികള്‍ അവിരാമം മുന്നോട്ടുപോകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്  ഇസ്രയേല്‍ അവസരമാക്കി . സ്വന്തം സുരക്ഷയ്ക്ക്  ആ തീരുമാനം ഭീഷണിയെന്ന് വിലയിരുത്തിയ  നെതന്യാഹു നേരിട്ടൊരാക്രമണത്തിന് മടികാണിച്ചില്ല. ലക്ഷ്യം ആണവപദ്ധതികളെന്ന്   ഒന്നാംദിനം തന്നെ അവര്‍ വ്യക്തമാക്കി . ഇറാന്‍റ ആണവപദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ആറ് ആണവശാസ്ത്രജ്ഞരെ വധിച്ചു. ഇസ്രയേൽ ഈ ആക്രമണത്തിന് 'റൈസിംഗ് ലയൺ' (Rising Lion) എന്നാണ് പേരു നല്‍കിയത്.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 220 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന നഥാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ് ഇസ്രയേലിന്‍റെ പ്രധാന ലക്ഷ്യം. ആക്രമണത്തില്‍ ഇവിടെ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു. പക്ഷേ  ഭൂഗര്‍ഭത്തിലാണ് ഈ ആണവകേന്ദ്രം ഇറാന്‍ സജ്ജീകരിച്ചിട്ടുള്ളത് .അവിടേക്ക് മിസൈലുകള്‍ക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാനാകില്ല. പക്ഷേ ഇറാന്‍ ആണവ സങ്കേതങ്ങളെ  കുറിച്ച് എല്ലാമറിയുന്ന മൊസാദിനെ കുറച്ച് കാണാനുമാകില്ല.  ഭൂമിപിളര്‍ന്നിറങ്ങിയാണെങ്കിലും  ആണവകേന്ദ്രങ്ങളെ  അവര്‍ ആക്രമിക്കുമോ എന്ന  ഭീതി ഇറാനും ഇല്ലാതില്ല. ഇസ്രയേല്‍ ആക്രമണത്തിന്‍റെ സ്വഭാവം എങ്ങനെയെന്ന് നിര്‍ണയിക്കാനാകാത്ത സാഹചര്യത്തിലാണ്   ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എംബസികള്‍ പൗരന്‍മാരോട്  ടെഹ്റാന്‍ നഗരം വിട്ടുപോകാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ‍ ആവശ്യപ്പെടുന്നത് 

പ്രത്യാക്രമണത്തിലൂടെ  ഇസ്രയേലിന്‍റെ പ്രതീക്ഷകളെ തകര്‍ത്തെങ്കിലും  യുദ്ധം മുന്നോട്ടുകൊണ്ടുപോകാന്‍  ഇറാന് താല്‍പര്യമില്ല. യുദ്ധത്തില്‍ നഷ്ടം എറെയും തങ്ങള്‍ക്കാണെങ്കിലും ഇറാന്‍  വെടിനിര്‍ത്തലിനായി ചില ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇസ്രയേല്‍ വഴങ്ങുന്നില്ല എന്നതാണ് വാസ്തവം.  ആണവസമ്പൂഷ്ടീകരണത്തിന്‍റെ നിര്‍ണായഘട്ടത്തിലേക്ക് കടന്ന ഇറാനെ ഇനി മുന്നോട്ടു വിടില്ലെന്ന വാശിയിലാണ് ഇസ്രയേല്‍ . കാത്തിരുന്ന കിട്ടിയ അവസരം അതിനായി പരമാവധി പ്രയോജനപ്പെടുത്താനാണ് നീക്കം. 

വെടിനിർത്തൽ ഉണ്ടാകുമോ?

ഇസ്രായേൽ ആക്രമിച്ചിട്ടും വെടിനിർത്തലിന് ഇറാൻ  തയ്യാറാണ്. ഗള്‍ഫ് രാജ്യങ്ങള്‍ വഴി  അമേരിക്കയെ സ്വാധീനിച്ചാണ് അവര്‍   വെടിനിര്‍ത്തലിന് ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത് .  പക്ഷേ ഇസ്രയേലിനുമേല്‍ വലിയൊരു സമ്മര്‍ദത്തിന് അമേരിക്ക ഇപ്പോള്‍ തയ്യാറല്ല .   കാത്തിരുന്നു കിട്ടിയ ഈ അവസരം ലക്ഷ്യം കാണാതെ ഇസ്രായേൽ അവസാനിപ്പിക്കുമോ എന്ന് കണ്ടുതന്നെ കണ്ടറിയണം. എന്തായാലും  ഇറാനെ ആണവകരാറിലേക്കെത്തിക്കാതെ  ഇസ്രയേലിന് മേല്‍ സമ്മര്‍ദത്തിന്  യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തയ്യാറായേക്കില്ല

netanyahu-responds-israel-iran-conflict-video-warning

ഇസ്രായേലിനെ പിന്തുണച്ച് ജി-7

ഇറാഖുമായുള്ള യുദ്ധത്തിനു ശേഷം ആണവ നിര്‍വ്യാപനക്കരാറില്‍  നിന്ന്  പിന്മാറി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഊര്‍ജിതമാക്കിയതോടെയാണ്    കാര്യങ്ങളുടെ ഗതി മാറിയത്. ഇറാന്‍റെ  രഹസ്യ നീക്കങ്ങൾ ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദാണ് കണ്ടെത്തിയത്. ഇതോടെ ഈ രഹസ്യങ്ങൾ പരസ്യമായി. അമേരിക്കയും ഇറാനെതിരായി നിലകൊണ്ടു. ആണവായുധമല്ല ലക്ഷ്യമെന്ന് ഇറാൻ ആവർത്തിച്ചപ്പോഴും ലോകരാജ്യങ്ങൾ അത് വിശ്വസിക്കാൻ തയ്യാറായില്ല. രാജ്യാന്തര ആണവോര്‍ജ സമിതിയുടെ  (IAEA) പരിശോധനകളോട് ഇറാൻ സഹകരിക്കാത്തതുതന്നെ കാരണം.  ഇറാൻ ആണവായുധം നിർമ്മിക്കാൻ പാടില്ലെന്ന് തന്നെയാണ് ജി-7 രാജ്യങ്ങളുടെയും നിലപാട്.

ENGLISH SUMMARY:

Israel targets Iran primarily due to security concerns, especially over Iran’s support for groups like Hamas and its nuclear ambitions. The recent strikes are retaliatory and preventive. However, a full-scale war seems unlikely due to global diplomatic pressure. A ceasefire is uncertain but not impossible.