Image credit: Facebook
സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത് എന്നാണെങ്കില്‍പ്പോലും ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിലും കല്യാണസമയത്തും മറ്റും സ്ത്രീധനം പലരൂപത്തിലായി നല്‍കുന്നുണ്ട്. അത് പലപ്പോഴും സ്വര്‍ണമായോ പണമായോ വാഹനങ്ങളായോ അല്ലെങ്കില്‍ വിലപിടിപ്പുള്ളമറ്റെന്തെങ്കിലും വസ്തുക്കളോ ആവാം. എന്നാല്‍ വിയറ്റ്നാമിലെ ഒരു 22 വയസുകാരിക്ക് കല്യാണസമയത്ത് സ്ത്രീധനമായി നല്‍കിയിരിക്കുന്നത് 100 വെരുകുകളെയാണ്.
മകുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് അച്ഛന്‍ പറഞ്ഞത്. ലോകത്തിലെ വിലയേറിയ കാപ്പികളില്‍ ഒന്നാണ് കോപ്പി ലുക്കാവോ. ഇത് ഉണ്ടാക്കാന്‍ ആവശ്യമായ ജീവികളാണ് ഇവ. ഈ ജീവികളെക്കൊണ്ട് പഴുത്ത കാപ്പിക്കുരുക്കള്‍ കഴിപ്പിക്കും ശേഷം ഇവയുടെ വിസര്‍ജ്യത്തില്‍ നിന്ന് ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരുക്കള്‍ എടുത്ത് പൊടിച്ച് കാപ്പി ഉണ്ടാക്കും ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിലയുള്ള കാപ്പിയാണ് ഇത്.
100 വെരുകിന് ഏകദേശം 70,000 ഡോളര്‍ വില വരും. ഇനി ഗര്‍ഭിണി ആണെങ്കില്‍ വില ഇതിലും കൂടും. കാപ്പി ഉൽപാദനത്തിന് പുറമേ ചൈനയിലും വിയറ്റ്നാമിലും സിവെറ്റ് എന്നറിയപ്പെടുന്ന വെരുക് മാംസത്തിന് വലിയ വിലയാണ്, കൂടാതെ പരമ്പരാഗത ചൈനീസ് മരുന്നുകളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
ഇതിന് പുറമേ സ്ത്രീധനമായി 25 സ്വർണ്ണക്കട്ടകൾ, 20,000 ഡോളർ പണം, 11,500 ഡോളർ വിലമതിക്കുന്ന കമ്പനി ഓഹരികൾ, മറ്റ് ആസ്തികൾ എന്നിവയും ഉണ്ടായിരുന്നു. വെരുകുകളെ തന്നെ ആസ്തിയായാണ് ഇക്കൂട്ടര്‍ കാണുന്നത്. തന്റെ മകള്‍ പഠിച്ചിരിക്കുന്നത് ബിസിനസ് ആണെന്നും അതിനാല്‍ ഇതെല്ലൊം നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.