ബ്രിട്ടീഷ് രാജകുടുംബത്തിലെ കറുത്ത ചെമ്മരിയാടുകളാണ് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും. പലപ്പോഴും മേഗനും ഹാരിയും ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും രാജകുടുംബത്തിനെ വിമര്‍ശനത്തിലേക്ക് വഴിച്ചിറക്കാറുണ്ട്. മകള്‍ ലില്ലിബെറ്റ് ജനിക്കുന്നതിന് മുന്‍പ് നിറവയറുമായി മേഗന്‍ ഹാരിക്കൊപ്പം നിറവയറുമായി നൃത്തം ചെയ്യുന്ന റീല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പുതിയ വിവാദം. മേഗന്‍ തന്നെയാണ് വിഡിയോ പങ്കുവെച്ചത്.
ആശുപത്രി മുറിയില്‍ നിന്നും ചിത്രീകരിച്ച വിഡിയോയില്‍ മേഗന്‍റെ നൃത്തശൈലിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഗര്‍ഭിണികള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് കമന്‍റുകള്‍ നിറഞ്ഞു. സൈബര്‍ ആക്രമണം ശക്തമായതോടെ കമന്‍റ്ബോക്സ് ബ്ലോക്ക് ചെയ്തു. മേഗനും ഹാരിയും കുഞ്ഞുങ്ങളെ വാടകഗര്‍ഭത്തിലൂടെ നേടിയതാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് വിഡിയോ എന്നാണ് ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നും ലഭിച്ച് മറുപടികളെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീക്ക് ഇത്തരത്തില്‍ നൃത്തം ചെയ്യാനാവില്ലെന്ന് ബോഡി ലാംഗ്വേജ് വിദഗ്ധര്‍ അവകാശപ്പെടുന്നുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തെ ഏറെക്കാലം വേട്ടയാടിയ വിവാദമാണ് മേഗന്‍റെ ഗര്‍ഭം. ഒരു കൂട്ടം ആളുകള്‍ മേഗന്‍ ഒരിക്കലും ഗര്‍ഭിണിയല്ലെന്ന് വാദിച്ച് രംഗത്തുവന്നിരുന്നു. ഗര്‍ഭം കാണിക്കാനായി മേഗന്‍ വയറ് കെട്ടിവച്ചതാണെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. 2019ലായിരുന്നു ഇത്. എന്നാല്‍ വിഡിയോ വൈറലായതോടെ വീണ്ടും കൃത്രിമ ഗര്‍ഭത്തേക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ലില്ലിബെറ്റിന്‍റെ നാലാം പിറന്നാളോട് അനുബന്ധിച്ചാണ് വിഡിയോ മേഗന്‍ പുറത്തുവിട്ടത്.
ഗര്‍ഭകാലത്തെ ഗ്യാസിന്‍റെയും പ്രസവം സുഖമമാക്കാനുള്ള വ്യായാമത്തെയും കുറിച്ചാണ് വിഡിയോ അര്‍ഥമാക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ മേഗന്‍റെ വയര്‍ ശരീരത്തില്‍ നിന്ന് താഴോട്ട് ചാടുന്നുണ്ടെന്നും, മേഗന്‍ ആശുപത്രിയിലായിട്ടും ഗൗണ്‍ ധരിച്ചിട്ടില്ലെന്നും വിഡിയോയില്‍ നിരീക്ഷണമുണ്ട്. ഹാരിയുടെയും മേഗന്‍റെയും രാജകുടുംബവുമായുള്ള ബന്ധം റദ്ദ് ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.