FILE - Three snowshoers descend from the summit of Cascade Mountain in the Adirondacks, March 14, 2011. (Mike Lynch/Adirondack Daily Enterprise via AP,File)
കാട്ടില്‍ ട്രക്കിങിനു പോയ മൂവര്‍ സംഘം മാജിക് മഷ്റൂം കഴിച്ച് ഉന്‍മത്തരായി പൊലീസിനെയും രക്ഷാപ്രവര്‍ത്തകരെയും വലച്ചു. ന്യൂയോര്‍ക്കിലെ അഡ്രിയോണ്‍ഡാക് പര്‍വതത്തിലാണ് സംഭവം. ട്രക്കിങിനിടെ മാജിക് മഷ്റൂം കഴിച്ച രണ്ടുപേര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ മരിച്ചുപോയെന്ന് അടിയന്തര സര്‍വീസില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അഡ്രിയോണ്‍ഡാക് മലനിരകളിലെ കസ്കാഡെ മല കയറുന്നതിനിടെയാണ് സുഹൃത്ത് വീണുമരിച്ചതെന്നും ഇവര്‍ അറിയിച്ചു. തങ്ങളും മരിച്ചു പോകുമെന്നും എത്രയും വേഗം രക്ഷിക്കണമെന്നും കിതയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞൊപ്പിച്ചു. Also Read: മനുഷ്യാസ്ഥിയില്‍ നിന്നും മാരകമായ പുതിയ സിന്തറ്റിക് ലഹരി ‘കുഷ്’
വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരഞ്ഞിറങ്ങി. എന്നാല്‍ കാട്ടിനുള്ളിലെ ക്യാംപിങ് സൈറ്റിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഞെട്ടി. മഷ്റൂം കഴിച്ച് ഉന്‍മത്തരായി ബോധമില്ലാതെ കിടക്കുകയായിരുന്നു ഇരുവരും. മരിച്ചുപോയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞ ആളാവട്ടെ, എന്താണ് സംഭവിച്ചെതന്ന് മനസിലാകാതെ അന്തംവിട്ടിരിക്കുന്നതുമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. ഒടുവില്‍ 'മരിച്ചയാളെ' കൊണ്ടുപോകുന്നതിനായി കൊണ്ടുവന്ന ആംബുലന്‍സില്‍ മഷ്റൂം കഴിച്ച് കിളിപോയ രണ്ടുപേരെയും കൊണ്ട് മെഡിക്കല്‍ സംഘം മടങ്ങി. Read More: കാമുകന്‍ ബന്ധം അവസാനിപ്പിച്ചു; 10,000 അടിയിൽ നിന്ന് ചാടി ജീവനൊടുക്കി
ഉന്‍മാദാവസ്ഥയിലാക്കുന്നതരം രാസപദാര്‍ഥങ്ങളടങ്ങിയതാണ് മാജിക് മഷ്റൂം എന്നറിയപ്പെടുന്ന സിലോസൈബിനും സിസിനും. ഇത് ശരീരത്തിനുള്ളിലെത്തിയാല്‍ കാണാത്തത് കാണുമെന്നും കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടതായി തോന്നുമെന്നും ഉത്കണ്ഠ, ഭയം, ക്ഷീണം, പേശീ വലിച്ചില്‍ എന്നിവ അനുഭവപ്പെട്ടേക്കാമെന്നും ഗവേഷകര്‍ പറയുന്നു.