ഗോത്രം മൊത്തം അശ്ലീല ചിത്രത്തിന് അടിമകളാണെന്ന് വാര്‍ത്ത കൊടുത്തതിന് പിന്നാലെ പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ഗോത്രം. ന്യൂയോര്‍ക്ക് ടൈംസാണ് ആമസോണിയന്‍ ട്രൈബിനെതിരെ തെറ്റായ വാര്‍ത്ത നല്‍കി പണി വാങ്ങിയത്. ഗോത്രത്തിന് ഇന്‍റര്‍നെറ്റ് ലഭിച്ച ഉടന്‍ എല്ലാ പുരുഷന്‍മാരും അശ്ലീല വീഡിയോകള്‍ കണ്ടെത്തിയെന്നും അശ്ലീല സൈറ്റുകള്‍ക്ക് അടിമകളായെന്നും പത്രം വാര്‍ത്ത കൊടുത്തു.
2000 പേരുള്ള മാരുബോ ഗോത്രമാണ് പരാതി നല്‍കിയത്. വാര്‍ത്ത പ്രചരിപ്പിച്ച യാഹുവിനെതിരെയും കേസുണ്ട്. തങ്ങളുടെ ചെറുപ്പക്കാരെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കി അവരെ അപമാനിച്ചെന്ന് പരാതിയിലുണ്ട്. തങ്ങളുടെ സംസ്കാരകത്തെ അപമാനിക്കുകയാണ് വാര്‍ത്തയിലൂടെ ചെയ്തിരിക്കുന്നെന്നാണ് പറയുന്നത്.
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് വഴി ഗോത്രത്തിന് ഇന്‍റര്‍നെറ്റ് ലഭ്യമായത്. ഇന്‍റര്‍നെറ്റ് ലഭിച്ചതോടെ ഗോത്രത്തിലെ കുട്ടികള്‍ ഭയാനകമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും അശ്ലീല വിഡിയോകള്‍ക്കും അടിമയായെന്ന് പത്രം വാര്‍ത്ത കൊടുത്തു. ഇവ കണ്ട് ഗോത്രത്തിലെ കുട്ടികള്‍ ലൈംഗികവൈകൃത ചിന്തകള്‍ക്ക് ഇരയായെന്നും വാര്‍ത്ത വന്നു.
എന്നാല്‍ കേസിന് ദിവസങ്ങള്‍ക്ക് ശേഷം തങ്ങള്‍ മുന്‍പ് നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കി. എന്നാല്‍ ഇതിനോടകം ലോകമെമ്പാടുമുള്ള 150നടുത്ത് സൈറ്റുകള്‍ ഈ വാര്‍ത്ത അടിസ്ഥാനമാക്കി വാര്‍ത്തകള്‍ കൊടുത്തിരുന്നു. കേസിനെതിരെ പോരാടാന്‍ തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ തീരുമാനം.