TOPICS COVERED

പാക്കിസ്ഥാനിലെ ലഷ്കറെ തയിബ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും കശ്മീരില്‍ ആക്രമണങ്ങളുടെ ഭാഗമാവുകയും ചെയ്ത ഭീകരനെ വൈറ്റ് ഹൗസ് അഡ്വൈസറി ബോര്‍ഡ് അംഗമായി നിയമിച്ചു. ഇയളടക്കം ഭീകര ബന്ധമുള്ള രണ്ട് പേരാണ് ഹൗസിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലേക്ക് നിയമിച്ചത്. നിയമിതനായ ഇസ്മായില്‍ റോയര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 13 വര്‍ഷം ജയിലില്‍ കിടന്നയാളാണ്. 

ഭീകര ബന്ധമുള്ളവരെയാണ് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയായ ലാറ ലൂമർ കുറ്റപ്പെടുത്തി. അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തിയതും അൽ-ഖ്വയ്ദയ്ക്കും ലഷ്‌കർ-ഇ-തൊയ്ബയ്ക്കും പിന്തുണ നൽകിയതും ഉൾപ്പെടെയുള്ള തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് റോയറിനെതിരെ ചുമത്തിയിരുന്നത്. തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും ഉപയോഗത്തിന് സഹായിച്ചതിന് 2004-ൽ ഇയാളെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 

13 വർഷത്തെ തടലിന് ശേഷം ഇയാള്‍ 2017 ലാണ് പുറത്തിറങ്ങുന്നത്. നേരത്തെ റെന്‍ഡെല്‍ റോയര്‍ എന്നറിയപ്പെട്ടിരുന്നയാള്‍ 2000 ത്തില്‍ ഇസ്‍ലാം മതം സ്വീകരിച്ചിരുന്നു. 2000-ൽ പാകിസ്ഥാനിലെ ലഷ്‌കർ ക്യാമ്പുകളിൽ റോയർ പരിശീലനം നേടിയതായും റിപ്പോർട്ടുണ്ട്.

മറ്റൊരു അംഗമായ ഷയീഖ് ഹംസ യൂസഫ് അമേരിക്കയിലെ ആദ്യത്തെ അംഗീകൃത മുസ്‍ലിം ലിബറൽ ആർട്‌സ് കോളേജായ സൈതുന കോളേജിന്റെ സഹസ്ഥാപകനാണ്. ബെർക്ക്‌ലിയിലെ ഗ്രാജുവേറ്റ് തിയോളജിക്കൽ യൂണിയനിലെ സെന്റർ ഫോർ ഇസ്‍ലാമിക് സ്റ്റഡീസിന്റെ ഉപദേഷ്ടാവുമാണ് യൂസഫ്. ഇയാള്‍ക്കും ഭീരകവാദ പശ്ചാത്തലമുണ്ടെന്നാണും ഹമാസുമായും മുസ്‍ലിം ബ്രദര്‍ഹുഡുമായും ഹന്ധമുണ്ടെന്നും ലൂമര്‍ എക്സില്‍ കുറിച്ചു. 

2004 ജനുവരിയിലെ യുഎസ് നീതിന്യായ വകുപ്പിന്‍റെ പ്രസ്താവന പ്രകാരം, റോയറും കൂട്ടുപ്രതി ഇബ്രാഹിം അല്‍ ഹംഡിയും ആയുധ, സ്ഫോടകവസ്തു കുറ്റങ്ങള്‍ സമ്മതിച്ചതായി പറയുന്നുണ്ട്. വടക്കൻ വിർജീനിയയിലെ തീവ്രവാദ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയതെന്നും ഇരുവരും വിദേശത്ത് പരിശീലനത്തിന് പദ്ധതിയിട്ടിരുന്നതായും പ്രസ്താവനയിലുണ്ട്. 

മറ്റുപ്രതികളായ സഹപ്രതികളായ മസൂദ് ഖാൻ, യോങ് കി ക്വോൺ, മുഹമ്മദ് ആതിഖ്, ഖ്വാജ മഹ്മൂദ് ഹസൻ എന്നിവരെ ലഷ്കറെ തയ്ബെയുടെ പരിശീലക ക്യാംപിലേക്ക് എത്തിക്കാന്‍ സഹായിച്ചതായും സെമി ഓട്ടോമേറ്റിക്ക് പിസ്റ്റല്‍ അടക്കം ആയുധങ്ങള്‍ പരിശീലിപ്പിച്ചതായും റോയര്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്.  

ENGLISH SUMMARY:

A former Lashkar-e-Taiba trainee and convicted terrorist, Ismail Royer, has been appointed to the US Commission on International Religious Freedom’s advisory board. He served 13 years in prison for aiding terror groups and plotting attacks against the US.