വിദേശ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം തടയാനുള്ള ബഹുമുഖ പദ്ധതികളടങ്ങിയ ധവളപത്രം പുറത്തിറക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. സ്കില്‍ഡ് വിസയ്ക്കുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കാനും പി.ആറിന് അപേക്ഷിക്കാനുള്ള സമയപരിധി അഞ്ചില്‍ നിന്ന് പത്തുവര്‍ഷമായി ഉയര്‍ത്താനുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് ധവളപത്രം. വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മുന്‍പ് തദ്ദേശിയരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ലെന്ന് സ്ഥാപനങ്ങള്‍ തെളിവുനല്‍കണം.