ലിയോ പതിനാലമന്‍ പാപ്പയുടെ ലളിത ജീവിതശൈലിയാണ് ഇപ്പോള്‍ ലോക സംസാരങ്ങളില്‍ ഒന്ന്. പ്രാര്‍ഥനയ്ക്കും സംഭാഷണങ്ങള്‍ക്കുമായി സമയം ചെലവഴിക്കുന്ന പാപ്പ സാമൂഹിക നീതിക്കായി ശബ്ദമുയര്‍ത്തുന്നു. പുരോഗമനക്കാര്‍ക്കിടയിലെ യാഥാസ്ഥിതകന്‍ അല്ലെങ്കില്‍ യാഥാസ്ഥിതികരുടെ ഇടയിലെ പുരോഗമനവാദി എന്ന് ലിയോ പതിനാലാമന്‍ പാപ്പയെ വിശേഷിപ്പിക്കാം.
മിതവാദിയായ ലിയോ പതിനാലാമന്റെ ഒരു ദിനം പുലര്‍ച്ച നാലരയ്ക്ക് തുടങ്ങുന്നു. നിശബ്ദ പ്രാര്‍ഥനയോടെ ആണ് തുടക്കം. പുലര്‍ച്ചെ അഞ്ചരക്ക് എഴുത്തിലേക്കും വായനയിലേക്കും കടക്കും. ഇംഗ്ലീഷ്, ഫ്രെഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍ എന്നീ ഭാഷകളിലുള്ള പുസ്തകള്‍ വായിക്കും. രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന അര്‍പ്പണം.
എട്ടുമണിക്ക് ലളിതമായ പ്രഭാതഭക്ഷണം. വത്തിക്കാന്‍ ജീവനക്കാര്‍ക്കൊപ്പം ആയിരിക്കും മിക്കവാറും പ്രഭാതഭക്ഷണം.
പറയുന്നതിനെക്കാള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ അടുപ്പമുള്ളവര്‍ പാപ്പായെ ‘ഫാദര്‍ ബോബ്’ എന്ന് വിളിക്കുന്നു. രാവിലെ ഒന്‍പത് മണിക്ക് റോമന്‍ കൂരിയഅംഗങ്ങളെ കാണും. ബിഷപ്പുമാരുമായും യോഗം. ആനുകാലിക സംഭവങ്ങള്‍ ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഉച്ചയ്ക്ക് പ്രാര്‍ഥന. പ്രധാനമായും സമാധാനത്തിനും ഐക്യത്തിനും സാമൂഹിത നീതിക്കുമായിട്ടാണ് പ്രാര്‍ഥന. ഉച്ചയ്ക്ക് ഒരുമണിക്ക് അതിഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം. അല്‍പനേരത്തെ വിശ്രമത്തിനുശേഷം ഫയലുകള്‍ നോക്കും.
വൈകിട്ട് ആറുമണിക്ക് സന്ധ്യാപ്രാര്‍ഥന. പിന്നാലെ വത്തിക്കാനിലെ പൂന്തോട്ടത്തിലൂടെ നടത്തം. ഏഴുമണിക്ക് അടുത്തസഹായികള്‍ക്കൊപ്പം അത്താഴം. രാത്രി ഒന്‍പതുമണിക്ക് രാത്രിപ്രാര്‍ഥനയോടെ ഒരുദിനം പൂര്‍ത്തിയാകുന്നു.