ലോകത്തിലെ ഏറ്റവും ദരിദ്രരായ കുട്ടികളെ കൊല്ലുന്നതില്‍ മസ്ക് പങ്കാളിയാകുന്നു എന്ന് ആരോപണമുന്നയിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍. അമേരിക്ക നല്‍കിയിരുന്ന വിദേശ സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രംപിന് കൂട്ടു നില്‍ക്കുകയാണ് മസ്ക്. ഇതുമൂലം ഏറ്റവും ദരിദ്രരായ കുട്ടികള്‍ കൊല്ലപ്പെടുന്ന ഒട്ടും മനോഹരമല്ലാത്ത ചിത്രമാണ് പുറത്തുവരുന്നത്
അഞ്ചാംപനി, എച്ച്ഐവി, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള ദരിദ്രരാഷ്ട്രങ്ങളുടെ വർഷങ്ങളുടെ പോരാട്ടം മസ്‌കിന്റെ നീക്കം മന്ദഗതിയിലാക്കിയെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. മരണനിരക്ക് കുറയ്ക്കുന്നതിൽ ആ രാജ്യങ്ങള്‍ പതിറ്റാണ്ടുകള്‍ കൊണ്ട് കൈവരിച്ച പുരോഗതി ധനസഹായം വെട്ടിക്കുറയ്ക്കുന്നത് വഴി ഇല്ലാതാക്കുമെന്നും അടുത്ത നാല് മുതൽ ആറ് വർഷത്തിനുള്ളിൽ അതിന്‍റെ ആഘാതം അനുഭവപ്പെടുമെന്നും ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.
എന്നാല്‍ ഇലോൺ മസ്‌കിന്റെ ഇടപെടലിനെ പിന്തുണച്ചുകൊണ് വൈറ്റ് ഹൗസ് വക്താവ് രംഗത്തെത്തി. ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്ന ദേശസ്നേഹിയാണ് ഇലോണ്‍ മസ്ക് എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യു.എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്മെന്‍റിന്‍റെ 80 ശതമാനം പ്രോഗ്രാമുകളും ഇപ്പോൾ നിർത്തലാക്കപ്പെട്ടു. 2023-ൽ, വികസനത്തിനും മാനുഷിക സംരംഭങ്ങൾക്കുമായി സ്ഥാപിച്ച യുഎസ്എ ഐഡി ലോകമെമ്പാടും ഏകദേശം 44 ബില്യൺ ഡോളർ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്.