U.S. Vice President JD Vance arrives in New Delhi
ഇന്ത്യ പാക് സംഘർഷത്തിൽ ഇടപെടാനില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. എത്രയും വേഗം സംഘർഷം കുറയണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ഈ രാജ്യങ്ങളെ തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യാൻ കഴിയുന്നത് സംഘർഷം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. യുദ്ധത്തിന്റെ മധ്യത്തിൽ ഇടപെടാൻ പോകുന്നില്ല. ആണവ ശക്തികൾ തമ്മിലുള്ള സംഘർഷത്തിൽ ആശങ്കയുണ്ടെന്നും സംഘർഷം കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഎസ് നയമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും പക്ഷംപിടിക്കുകയോ സൈന്യത്തെ അയയ്ക്കുകയോ ചെയ്യില്ല. സമാധാനം നിലനിർത്തുന്ന ജോലി ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടേതാണ്, അമേരിക്കയ്ക്കല്ലെന്നും വാൻസ് പറഞ്ഞു. പാക്ക് ആക്രമണത്തിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ചിരുന്നു. സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കണമെന്ന് മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടിരുന്നു.
ശക്തമായി നേരിടുമെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. സംഘര്‍ഷം രൂക്ഷമാക്കാനുള്ള ഏതുശ്രമത്തെയും നേരിടുമെന്നും എസ്.ജയശങ്കര്‍ വ്യക്തമാക്കി.