karachi-port-attack

പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലമബാദില്‍ ഉള്‍പ്പെട‌െ 12നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. പാക്ക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നെന്നാണ് വിവരം. ലഹോറിലും കറാച്ചിയിലും സിയാല്‍കോട്ടിലും പെഷാവറിലും ആക്രമണം നടന്നു. പെഷാവറില്‍ വലിയ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്.  പാക്ക് പഞ്ചാബിലെ വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. പാക്ക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ഇന്ത്യയുടെ ആക്രമണം 

കറാച്ചിയില്‍ ഇന്ത്യന്‍ നാവികസേന ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഐ.എന്‍.എസ് വിക്രാന്ത് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ടെന്നാണ്  വിവരം. ഇതിനൊപ്പം അറബിക്കടലിൽ പി 8 ഐയുടെ നിരീക്ഷണം തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനമാണ് പി8ഐ. ആക്രമിക്കാനും ശേഷിയുള്ള വിമാനം അന്തർവാഹിനികളുടെ പേടി സ്വപ്നമാണ്. 

കരമാര്‍ഗവും പാക്ക് ആക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ഉറി, കുപ്വാര, തങ്ധർ, കർണ്ണ മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയ്ക്ക് കുറുകെ വെടിനിർത്തൽ കരാർ ലംഘിച്ചു. രണ്ട് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ പിടികൂടിയെന്നാണ് വിവരം. വ്യോമാക്രണ ശ്രമം നടന്ന ജയ്സാല്‍മേറില്‍നിന്നും ജമ്മുവിലെ അഖ്നൂരില്‍നിന്നും ഓരോ പാക്കിസ്ഥാന്‍ പൈലറ്റുമാരെ ഇന്ത്യ പിടികൂടിയതായാണ് വിവരം. 

പഞ്ചാബിലെ പത്താന്‍കോട്ട് സെക്ടറില്‍ ഒരു പാക് യുദ്ധവിമാനം ഇന്ത്യ വെടിവച്ചി‌ട്ടു.

ENGLISH SUMMARY:

Reports suggest that the Indian Navy carried out a targeted strike on Karachi Port using INS Vikrant. Meanwhile, India's P-8I long-range surveillance aircraft continues to monitor activity over the Arabian Sea, reinforcing India's naval dominance. The P-8I is known for its anti-submarine warfare capabilities.