പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഫയല്‍ ചിത്രം.
ഇന്ത്യയില്‍ നിന്നും കനത്ത തിരിച്ചടി നേരിടുന്നതിനിടെ പ്രതിരോധത്തിലായി പാക്കിസ്ഥാന്‍. പാക്ക് പ്രധാനമന്ത്രിയുടെ വീടിന് 20 കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നെന്നാണ് വിവരം. അതിനിടെ പാക്ക് കരസേന മേധാവിയെ മാറ്റുന്നതായാണ് പുതിയ വിവരം. അസിം മുനീര്‍ കസ്റ്റഡിയിലാണെന്നും പുതിയ കരസേനാമേധാവിയെ ഉടന്‍ നിയമിച്ചേക്കും എന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ തിരിച്ചടി തലസ്ഥാന നഗരമായ ഇസ്‍ലാമാബാദിലേക്ക് വരെ നീണ്ടതോടെ ഉന്നതര്‍ പാക്കിസ്ഥാന്‍ വിടുന്നുതായാണ് വിവരം. രാജ്യത്തെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതിന് ശേഷവും ലഹോറില്‍നിന്ന് ബഹ്റൈനിലേക്ക് പാക്ക് എയര്‍ലൈന്‍സ് വിമാനം പുറപ്പെട്ടിരുന്നു. ഇതില്‍ പാക്ക് ഉന്നത ഉദ്യോഗസ്ഥര്‍ രക്ഷതേടി രാജ്യംവിട്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ ആഭ്യന്തര സംഘര്‍ഷവും പാക്കിസ്ഥാനില്‍ രൂക്ഷമാവുകയാണ്. ക്വെറ്റ പിടിച്ചെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെട്ടു. ബലൂചിസ്ഥാനിൽ വിവിധയിടങ്ങളിൽ പാക് സൈന്യത്തിനുനേരെ ആക്രമണം നടന്നു.
ഇന്ത്യന്‍ ആക്രമണം കറാച്ചിയിലേക്കും നീണ്ടു. നാവികസേനയുടെ നേതൃത്വത്തില്‍ കറാച്ചി തുറമുഖത്താണ് ഇന്ത്യന്‍ ആക്രമണം നടത്തിയത്.
കറാച്ചി തുറമുഖത്ത് 12 വലിയ സ്ഫോടനങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട്. വീണ്ടും വലിയ നീക്കത്തിന് തയാറെന്ന് നാവികസേനാവൃത്തങ്ങള്‍ വ്യക്തമാക്കി.