ആഗോളകത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്‍. യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റയെ പുതിയ പാപ്പായെ തിരഞ്ഞെടുത്തു. നാലാം റൗണ്ടിലാണ് പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടത്. സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് വെളുത്തപുക ഉയര്‍ന്നു.
പുതിയ പാപ്പാ ലിയോ പതിനാലാമന്‍ എന്ന പേരില്‍ അറിയപ്പെടും. അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പായും കത്തോലിക്കാ സഭയുടെ ഇരുന്നൂറ്റി അറുപത്തേഴാമത്തെ പാപ്പയുമാണ് അദ്ദേഹം. പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.