ഫ്രാന്‍സിസ് പാപ്പായുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നാളെ തുടങ്ങാനിരിക്കെ പുതിയ പാപ്പാ ധരിക്കേണ്ട വസ്ത്രങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ് വത്തിക്കാനിലെ ഒരു തയ്യല്‍ക്കാരന്‍.
സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് സമീപമുള്ള കടയില്‍ അരപ്പട്ടയും തൊപ്പിയുമടക്കം വസ്ത്രങ്ങള്‍ തയാറാക്കുന്നത് എണ്‍പത്താറുകാരനായ റെനീരോ മഞ്ചിനെലിയാണ്