ഫ്രാന്‍സിസ് പാപ്പയുടെ മരണത്തില്‍ ദൈവിക ഇടപെടലുകള്‍ കാണാനാകുമെന്നാണ് ദൈവശാസ്ത്രജ്ഞരുടെ പക്ഷം. അതിന് മരണസമയവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും അവര്‍ പറയുന്നു. 2018ല്‍ ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ പാതി തമാശയായി പറഞ്ഞത് ‘ഈസ്റ്റര്‍ സമയം മരിക്കാനായി തിരഞ്ഞെടുക്കുന്നു’ എന്നാണ്.
പാതി തമാശയായി പറഞ്ഞതെങ്കിലും ഫ്രാന്‍സിസ് പാപ്പ മരിച്ചത് ഈസ്റ്റര്‍ തിങ്കളാഴ്ചയാണ്. ഈസ്റ്റര്‍ ഞായര്‍ മുതല്‍ തൊട്ടടുത്ത ഞായര്‍വരെ ശോഭയുള്ള വാരമെന്നാണ് പൗരസ്ത്യദേശത്ത് അറിയപ്പെടുന്നത്.
പാശ്ചാത്യദേശത്ത് ഇത് ഈസ്റ്റര്‍ ഒക്ടേവ് എന്നറിയപ്പെടുന്നു. ശോഭയുള്ള വാരത്തിലെ രണ്ടാംദിനം രാവിലെയാണ് ഫ്രാന്‍സിസ് പാപ്പ മരിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവും പാപ്പായും തമ്മിലെ ആത്മീയ ബന്ധമായി ഇതിനെ കാണുന്നു. ഒപ്പം രാവിലെ 7.35നായിരുന്നു മരണം. പ്രഭാതപ്രാര്‍ഥന നടത്തുന്ന സമയം. പാപ്പ മരണത്തിന് തൊട്ടുമുമ്പ് പറഞ്ഞത്, സഭയുടെ മേല്‍ ദൈവം കരുണയായിരിക്കട്ടെ എന്നാണ്. 12വര്‍ഷത്തെ പേപ്പസിയില്‍ കരുണയെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പ അധകവും സംസാരിച്ചത്. 2015ല്‍ കരുണയുടെ വര്‍ഷം പ്രഖ്യാപിച
ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രാര്‍ഥിച്ച ഫ്രാന്‍സിസ് പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി, പിന്നാലെ പാപ്പാ മൊബീലില്‍ അവര്‍ക്ക് ഇടയിലൂടെ കടന്നുപോയി. പാപ്പ ആശീര്‍വാദം നല്‍കുമ്പോള്‍ സൂര്യരശ്മികള്‍ അദ്ദേഹത്തിന്റെ മുഖത്ത് പതിഞ്ഞതും ദൈവിക ഇടപെടലുകളായി വ്യാഖ്യാനിക്കുന്നു. ഈസ്റ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞത് പ്രത്യാശയുടെ വെളിച്ചം എല്ലാവരിലും എത്തട്ടെയെന്നാണ്.