In this photo provided by the Royal Thai Police, a small police plane is seen crashed into the sea, killing multiple people on board, in Prachuab Kiri Khan province, western of Thailand, Friday, April 25, 2025. (Royal Thai Police via AP)
തായ്ലന്ഡിലെ ഹുവാഹിനില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാരച്യൂട്ട് പരിശീലനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന പൊലീസ് വിമാനമാണ് കടലിലേക്ക് പതിച്ചതെന്ന് റോയല്‍ തായ് പൊലീസ് വക്താവ് അറിയിച്ചു. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു ഓഫിസര്‍ ആശുപത്രിയില്‍ തുടരുകയാണ്. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല. വിമാനത്തിന്‍റെ ബ്ലാക്ബോക്സ് ഉള്‍പ്പടെ വീണ്ടെടുക്കുന്നതിനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഡിഎച്ച്സി 6–400 ട്വിന്‍ ഒട്ടര്‍ വിമാനമാണ് തകര്‍ന്ന് വീണതെന്ന് ബാങ്കോക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം പെട്ടെന്ന് കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. തീരത്ത് നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് അപകടമുണ്ടായതെന്നും വിമാനം രണ്ടായി പിളര്‍ന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം പൊലീസ് ഓഫിസര്‍മാരാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.