pope-francis-funeral
  • പൊതുദര്‍ശനം ഇന്ത്യന്‍ സമയം നാളെ ഉച്ചയ്ക്ക് 12.30 മുതല്‍
  • കബറടക്കം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍
  • നിലത്ത് ലളിതമായ കല്ലറയൊരുങ്ങും

മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30നാണ് കബറടക്കം. പൊതുദര്‍ശനം നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍. കബറടക്കം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ്.  സഭയെ നയിച്ച ഒരുവ്യാഴവട്ടം പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെന്റ് മേരി മേജര്‍ കത്തീഡ്രല്‍. ഇവിടെ പ്രാര്‍ഥിച്ച ശേഷമായിരുന്നു എല്ലാ യാത്രകളും . കന്യാമറിയത്തിന്റെ തീഷ്ണ  ഭക്തനായ പാപ്പ ഈ ആത്മബന്ധം മുന്‍ നിര്‍ത്തിയാണ്  അന്ത്യവിശ്രമത്തിനായി സെന്റ് മേരി മേജര്‍ കത്തീഡ്രല്‍ തിരഞ്ഞെടുത്തത്.  

pope-francis-death-stroke-heart-attack-vatican-meeting

നിലത്ത് ഏറ്റവും ലളിതമായ കല്ലറ ഒരുക്കാനാണ് പാപ്പായുടെ നിര്‍ദേശം.  ഇതിന്റെ ചെലവ് അഭ്യൂദകാംക്ഷി മുഖേന നല്‍കിയിട്ടുണ്ടെന്നും മരണപത്രം വ്യക്തമാക്കുന്നു. അലങ്കാരങ്ങള്‍ പാടില്ലെന്നും പേര് മാത്രം ലാറ്റിനില്‍ ആലേഖനം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. 2022 ജൂണിലാണ് മരണപത്രം തയാറാക്കിയത്. കബറടക്ക ശുശ്രൂഷകളിലും പരിഷ്കരണത്തിന് പാപ്പ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ച് ഓക്, സൈപ്രസ്, പുളി മരങ്ങള്‍കൊണ്ട് അറകളുള്ള പെട്ടി ഉപയോഗിക്കില്ല. പകരം ഒറ്റമരപ്പെട്ടിയാകും ഉപയോഗിക്കുക. ഉയര്‍ന്ന പീഠത്തിലെ പൊതുദര്‍ശനവും ഒഴിവാക്കിയേക്കും.  

pope-francis-global-influence-leadership

ഭൗതികദേഹം ഇന്നലെ രാത്രി കാസ സാന്താ മരിയയിലെ ചാപ്പലിലേക്ക് മാറ്റി. പാപ്പ ഉപയോഗിച്ചിരുന്ന മുറി  കര്‍ദിനാള്‍ കമര്‍ലെങ്കോ കെവിന്‍ ഫെറാരിയുടെ നേതൃത്വത്തില്‍ പൂട്ടി സീല്‍ ചെയ്തു. ഫ്രാന്‍സിസ് പാപ്പയുടെ സീലും രേഖകളും ഉള്‍പ്പെടെ ഇനി ചരിത്രത്തിന്റെ ഭാഗമാകും 

kerala-pope

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരം അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് വിശ്വാസികളുടെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങുകള്‍ക്ക് എത്തും. 

വലിയ ഇടയന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയ്ക്ക് വേണ്ടി നിലവില്‍  നടക്കുന്ന പ്രാര്‍ഥനകളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ലോകനേതാക്കളും രാഷ്ട്രതലവന്‍മാരും ഫ്രാന്‍സിസ് പാപ്പയ്്ക്ക് ആദരം  അര്‍പ്പിക്കാന്‍  സംസ്കാര ചടങ്ങുകള്‍ക്ക് എത്തുമെന്ന് അറിയിച്ചു.  

pope-francis-people

ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ സംസ്കാര ചടങ്ങുകള്‍ക്കായി വത്തിക്കാനിലെത്തുമെന്ന് പ്രഖ്യാപിച്ചു. പാപ്പയോടുള്ള ആദരസൂചകമായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണിയോ ആല്‍ബനിസ് പ്രാര്‍ഥന ചടങ്ങുകളില്‍ പങ്കെടുത്തു. ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒപ്പമുള്ള  ചിത്രം പങ്കുവെച്ച് ഫുട്ബോള്‍ ഇതിഹാസം മെസിയുടെ കുറിപ്പ്. ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി അ‍ര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും അറിയിച്ചു. 

FILE - Pope Francis wears a red scarf as he smiles while leaving St. Peter's Square at the Vatican after an audience with with Altar boys and girls, on Aug. 4, 2015. (AP Photo/Gregorio Borgia, file)

FILE - Pope Francis wears a red scarf as he smiles while leaving St. Peter's Square at the Vatican after an audience with with Altar boys and girls, on Aug. 4, 2015. (AP Photo/Gregorio Borgia, file)

മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ ഇന്നും നാളെയും ഔദ്യോഗിക ദുഖാചരണമാണ്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ നടക്കുന്ന ദിവസവും ദുഃഖാചരണമായിരിക്കും. സംസ്കാരച്ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആരെല്ലാം പങ്കെടുക്കും എന്നതില്‍ തീരുമാനമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. 

ENGLISH SUMMARY:

The funeral of Pope Francis will take place on Saturday (April 26, 2025) at 10:00 a.m. (0800 GMT) in the square in front of St Peter’s Basilica, the Vatican announced today.