In this photo released by the Vatican paper L'Osservatore Romano, Italian Cardinal Giacomo Biffi takes an oath at the beginning of the conclave to elect the next pope in the Sistine Chapel at the Vatican, Monday, April 18, 2005. Starting Monday, 115 Cardinals from all around the world were sequestered inside the Sistine Chapel to elect the new head of the Roman Catholic Church. (AP Photo/Osservatore Romano, ho)

  • സിസ്റ്റീന്‍ ചാപ്പലില്‍ പേപ്പല്‍ കോണ്‍ക്ലേവ് മൂന്നാഴ്ചയ്ക്കുള്ളില്‍
  • പാപ്പയെ തിരഞ്ഞെടുത്താല്‍ വെളുത്ത പുക ഉയരും
  • കോണ്‍ക്ലേവ് നടക്കുക അതീവ സുരക്ഷയില്‍

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്ന ആകാംക്ഷയിലാണ് ലോകം മുഴുവൻ. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു പോപ് ഫ്രാൻസിസ്. അദ്ദേഹത്തിന്റെ കാലഘട്ടം ആഗോള കത്തോലിക്കാസഭയുടെ പരിവർത്തനത്തിന്റെ ചരിത്രകാലമായിരുന്നു. സഭാനേതൃത്വം പതിറ്റാണ്ടുകളായി നിലപാടെടുക്കാൻ മടിച്ചുനിന്ന പല വിഷയങ്ങളിലും സുവ്യക്തമായ നിലപാടുകൾ കൈക്കൊള്ളാനും എതിർപ്പുകൾ തരണം ചെയ്ത് തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനും ഫ്രാൻസിസ് പാപ്പയ്ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിൻഗാമി തീരുമാനിക്കുമ്പോഴും ഫ്രാൻസിസ് പാപ്പയുടെ നിലപാടുകളുടെ സ്വാധീനം വളരെ വലുതായിരിക്കും. 

FILE - Pope Francis wears a red scarf as he smiles while leaving St. Peter's Square at the Vatican after an audience with with Altar boys and girls, on Aug. 4, 2015. (AP Photo/Gregorio Borgia, file)

പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് സഭയുടെ പരമാധ്യക്ഷനെ തീരുമാനിക്കുന്ന ചടങ്ങ് മാത്രമല്ല. 137 കോടി അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സഭ യഥാസ്ഥിതിക മാർഗത്തിലാണോ പരിവർത്തനത്തിന്റെ വഴിയിലാണോ മുന്നോട്ടുനയിക്കപ്പെടുക എന്ന നിലപാട് പ്രഖ്യാപനം കൂടിയാണ്. സഭയുടെ സുതാര്യതയെയും വിശ്വാസികളുമായുള്ള ബന്ധത്തിന്റെ രീതിയെയുമെല്ലാം ഈ നിർണയം സ്വാധീനിക്കും. അധികാരവികേന്ദ്രീകരണം ഉൾപ്പെടെ ഫ്രാൻസിസ് മാർപാപ്പ നടപ്പാക്കിയ പരിഷ്കാരങ്ങളുടെയും സമീപനങ്ങളുടെയും നിലനിൽപ്പും പുതിയ മാർപാപ്പയുടെ നിലപാടുകളെ ആശ്രയിച്ചാകും. 

മാർപാപ്പ കാലംചെയ്ത് 15 മുതൽ 20 ദിവസത്തിനിടെയാണ് സാധാരണ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. അന്ത്യശുശ്രൂഷകൾ യഥാവിധി പൂർത്തിയാക്കാനും 9 ദിവസത്തെ ദുഖാചരണച്ചടങ്ങുകൾ (നൊവെംഡിയാലെസ്) നടത്താനും ലോകമെങ്ങുമുള്ള കർദിനാൾമാർക്ക് വത്തിക്കാനിലെത്താനും വേണ്ട സമയം നൽകുന്നതിനാണിത്. 

കോൺക്ലേവ്: ലോകമെങ്ങുമുള്ള കർദിനാൾമാരെ വത്തിക്കാനിലേക്ക് വിളിപ്പിക്കുന്നതോടെയാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. പാപ്പൽ കോൺക്ലേവ് എന്നാണ് ഈ സമ്മേളനത്തിന്റെ പേര്. 69 രാജ്യങ്ങളിലായി ഇരുനൂറിലേറെ കർദിനാൾമാർ ഇപ്പോഴുണ്ട്. അതിൽ 120 പേരാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുക. 1975ൽ കൊണ്ടുവന്ന ചട്ടപ്രകാരം 80 വയസുകഴിഞ്ഞ കർദിനാൾമാർക്ക് വോട്ടവകാശമില്ല. അതുകൊണ്ടാണ് 120 പേരിലേക്ക് പട്ടിക ചുരുങ്ങുന്നത്.

തിരഞ്ഞെടുപ്പ്: പാപ്പൽ കോൺക്ലേവ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ കർദിനാൾമാർ പുറത്ത് ആരുമായും ബന്ധപ്പെടാൻ പാടില്ല. സിസ്റ്റൈൻ ചാപ്പലിലാണ് വോട്ടെടുപ്പ് നടക്കുക. എത്രദിവസം നീണ്ടാലും കോൺക്ലേവിൽ പങ്കെടുക്കുന്ന ആർക്കും പുറത്തുപോകാൻ കഴിയില്ല. സമവായമില്ലെങ്കിൽ വോട്ടെടുപ്പ് നടക്കും. ജയിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അത് ലഭിക്കുംവരെ വോട്ടെടുപ്പ് തുടരും. 

കറുത്ത പുക: ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ സമവായം ആയില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. ടെലിവിഷനിലും സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമാണത്. മാർപാപ്പയെ തിരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശം! ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

Black smoke emerges from the chimney on the Sistine Chapel as cardinals voted on the second day of the conclave to elect a pope in St. Peter's Square at the Vatican, Wednesday, March 13, 2013. Black smoke indicates that no pope was elected. (AP Photo/Michael Sohn)

വെളുത്ത പുക: മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോൾ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവിൽ ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. ലോകമെങ്ങും കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആശ്വാസവും ആഹ്ളാദവും പ്രതീക്ഷയും പകരുന്ന നിമിഷം. അവസാനവോട്ടെടുപ്പിലെ ബാലറ്റുകൾ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ കൂടി ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

White smoke rises from the chimney on the roof of the Sistine Chapel meaning that cardinals elected a new pope on the second day of their secret conclave on March 13, 2013 at the Vatican. AFP PHOTO / VINCENZO PINTO

പാപ്പൽ കോൺക്ലേവിന് മുൻപുള്ള ഏതാനും ദിവസങ്ങൾ മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. കർദിനാൾമാർക്ക് മുഖാമുഖം സംസാരിക്കാനും ധാരണകളിൽ എത്തിച്ചേരാനും ഈ ദിവസങ്ങളിൽ അവസരമുണ്ട്. ആശയങ്ങളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും ഏറ്റുമുട്ടലുകളാണ് പലപ്പോഴും അന്തിമഫലം വൈകിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും എന്ന് കരുതുന്നവരുടെ പട്ടികയിൽ മുന്നിലുള്ള ചിലർ ഇവരാണ്.

FILE - Pope Francis greets Cardinal Luis Antonio Tagle, archbishop of Manila, second from right, and group of migrants, during his weekly general audience, at the Vatican, Wednesday, Sept. 27, 2017. (AP Photo/Andrew Medichini, File)

ലൂയി അന്തോണിയോ താഗ്ലെ: ഫിലിപ്പീൻസിൽ നിന്നുള്ള കർദിനാൾ. പോപ് ഫ്രാൻസിസിന്ർറെ പുരോഗമന ആശയങ്ങളുടെ വക്താവും പ്രയോക്താവും. അറുപത്തേഴുകാരനായ കർദിനാൾ താഗ്ലെ ഫ്രാൻസിസ് പാപ്പയുടെ അടുത്ത അനുയായികളിൽ ഒരാളാണ്. ഏഷ്യയിൽ നിന്നുള്ള കർദിനാൾ എന്നതും നിലവിലെ സാഹചര്യത്തിൽ താഗ്ലെയുടെ സാധ്യത വർധിപ്പിക്കുന്നു.

FILE - Vatican Secretary of State Cardinal Pietro Parolin smiles as he is welcomed by German President Frank-Walter Steinmeier for a meeting at the Bellevue palace in Berlin, Germany, Tuesday, June 29, 2021. (AP Photo/Michael Sohn, file)

പിയെത്രോ പരോലിൻ: വത്തിക്കാനിലെ ഏറ്റവും പരിചയസമ്പന്നരായ ഭരണകർത്താക്കളിൽ ഒരാളാണ് ഇറ്റലിയിൽ നിന്നുള്ള കർദിനാൾ പിയെത്രോ പരോലിൻ. 2013 മുതൽ വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി. 70 വയസ്. ചൈനയിലും പശ്ചിമേഷ്യയിലുമെല്ലാം നയതന്ത്രചർച്ചകളിൽ സജീവം. ദൈവശാസ്ത്രചിന്തയിലുറച്ചുനിന്നും ഫ്രാൻസിസ് പാപ്പയുടെ പുരോഗമ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കർദിനാൾ പിയെത്രോ പരോലിന് വത്തിക്കാനിലെ ഭരണസംവിധാനങ്ങളുടെ ചുക്കാൻ പിടിക്കുന്നവരുടെ ശക്തമായ പിന്തുണയുണ്ട്. 

Fr Peter Turkson: Image Credit CNS photo

പീറ്റർ ടക്സൺ: സഭയുടെ സമൂഹികനീതി ഇടപെടലുകളുടെ മുഖമാണ് കർദിനാൾ പീറ്റർ ടക്സൺ. കാലാവസ്ഥാവ്യതിയാനം, ദാരിദ്ര്യനിർമാജനം, സാമ്പത്തികനീതി തുടങ്ങിയ വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ. എഴുപത്താറുകാരനായ പീറ്റർ കോഡ് വോ അപായ് ടക്സൺ ഘാനയിൽ നിന്നുള്ള കർദിനാളാണ്.

FILE - Cardinal Peter Erdo officiates the Easter Vigil ceremony at the St Stephen's Basilica of Budapest for Easter Vigil services on Saturday, April 8, 2023. (AP Photo/Denes Erdos, File)

പീറ്റർ എർദോ: ഹംഗറിയിൽ നിന്നുള്ള കർദിനാൾ. സഭാനേതൃത്വത്തിലെ യാഥാസ്ഥിതിക നിലപാടുകാരുടെ പ്രതിനിധി. എഴുപത്തിരണ്ടുകാരനായ കർദിനാൾ എർദോ കാനോൻ നിയമത്തിൽ അഗ്രഗണ്യനാണ്. പരമ്പരാഗത ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഊന്നി സഭയെ മുന്നോട്ടുനയിക്കണമെന്ന നിലപാടുകാരൻ. കൌൺസിൽ ഓഫ് യൂറോപ്യൻ ബിഷപ്സ് കോൺഫറൻസസിന്റെ തലവനായിരുന്നു. ജോൺ പോൾ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും യാഥാസ്ഥിതിക ശൈലി തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന കർദിനാൾമാർ പീറ്റർ എർദോയ്ക്കൊപ്പം നിൽക്കും.

Cardinal Angelo Scola: Image Credit CNS photo/Paul Haring

മിലാൻ ഏയ്ഞ്ചെലോ സ്കോള: ഇറ്റലിയിൽ നിന്നുള്ള മുതിർന്ന കർദിനാൾ. 82 വയസ്. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ 2013ൽ നടന്ന വോട്ടെടുപ്പിലും കർദിനാൾ സ്കോള മൽസരിച്ചിരുന്നു. പോപ് ഫ്രാൻസിസിനോട് പരാജയപ്പെട്ടു. പാരമ്പര്യവാദിയായ കർദിനാൾ സ്കോള ദൈവശാസ്ത്രത്തിൽ അതിനിപുണനാണ്. മിലാനിലെ മുൻ ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം സഭയ്ക്ക് കേന്ദ്രീകൃതവും കൃത്യമായ അധികാരശ്രേണികളുള്ളതുമായ ഭരണ സംവിധാനം വേണമെന്ന നിലപാടുകാരനാണ്.

ENGLISH SUMMARY:

With the passing of Pope Francis, the Catholic Church is now preparing for one of its most significant events — the papal conclave. Traditionally held within 15 to 20 days following the death or resignation of a Pope, this secretive and sacred gathering of cardinals from around the world will take place in the Sistine Chapel in Vatican City