ഓസ്ട്രേലിയൻ മലയാളികളും യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിച്ച് ദുഃഖവെള്ളി ആചരിച്ചു.
മെൽബൺ സെന്റ്. ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിൽ വലിയ വെള്ളിയാഴ്ചയുടെ ശുശ്രുഷകൾ കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തി.. ശുശ്രൂഷകളുടെ ഭാഗമായി പ്രദക്ഷിണവും സ്ലീബാ നമസ്കാരവും നടന്നു. വികാരി ഫാ.സുജിൻ വർഗീസ് മാപ്പിള പള്ളിയിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.