ടൈറ്റാനിക് കപ്പല്‍ കടലാഴങ്ങളിലേക്ക് താഴ്ന്നിട്ട് ഇന്ന് 113 വര്‍ഷം. 1912 ഏപ്രില്‍ 14ന് രാത്രിയാണ് കപ്പല്‍ മുങ്ങിയത്. മുങ്ങിയ ടൈറ്റാനിക്കിന്‍റെ കാഴ്ചകളും ഒാര്‍മ്മകളും സൂക്ഷിച്ചിരിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡിലെ ടൈറ്റാനിക് മ്യൂസിയത്തിന്‍റെ കാഴ്ചകള്‍ കാണാം.
ബൽഫാസ്‌റ്റ് ആസ്‌ഥാനമായ ഹാർലൻഡ് ആൻഡ് വോൾഫ് ഷിപ്പ്യാർഡ് എന്ന ലോകത്തിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് കപ്പൽനിർമാണശാലയിലാണ് ടൈറ്റാനിക്കിന്റെ നിർമാണം 117 വർഷം മുൻപ് ആരംഭിക്കുന്നത്. ഇവിടെ നിർമിച്ച എഴുപതോളം കൂറ്റൻ ആഡംബരക്കപ്പലുകളിൽ മികച്ചതായിരുന്നു ടൈറ്റാനിക്. തകരാത്ത ടൈറ്റാനിക്കിനെക്കാൾ ലോകമറിഞ്ഞ തകർന്ന ടൈറ്റാനിക്കിന് നൂറു വർഷം തികഞ്ഞപ്പോഴാണ് ടൈറ്റാനിക് ബൽഫാസ്‌റ്റ് എന്ന പേരിൽ ഷിപ്യാഡിലെ രണ്ടര ഏക്കർ സ്‌ഥലത്ത് 2012ല്‍ ആറു നിലകളിലായി മ്യൂസിയം ഉയര്‍ന്നത്.
ടൈറ്റാനിക്കിന്‍റെ തുടക്കം മുതല്‍ ഒടുക്കംവരെയുള്ള എല്ലാ കാഴ്ചകളുടെയും പുനരാവിഷ്കാരം ഇവിടെയുണ്ട്. കപ്പലിന്‍റെ കന്നിയാത്രാചിത്രം പകര്‍ത്തിയ ക്യാമറ, കപ്പലിലെ സംഗീതഞ്ജനായ വേയില്‍സ് ഹാര്‍ട്‌ലി ഉപയോഗിച്ച വയലില്‍, യാത്രക്കാരിയായിരുന്ന ബെന്നറ്റ് ധരിച്ചിരുന്ന കോട്ട്, യാത്രക്കാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ലൈഫ് ബോയി തുടങ്ങി കാഴ്ചകള്‍ നീളുകയാണ്. ഗ്ലാസ് പ്ലേറ്റുകള്‍ ഉള്‍പ്പെടെ കപ്പലില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങവും സൂക്ഷിച്ചിട്ടുണ്ട്. ടൈറ്റാനിക്കിലെ ഏഴുന്നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്തിയ കാര്‍പ്പാത്തിയ കപ്പലിലെ ക്യാപ്റ്റന് സമ്മാനിച്ച പോക്കറ്റ് വാച്ചും ലൗവിങ് കപ്പും ഇവിടെ പ്രദശിപ്പിച്ചിട്ടുണ്ട്.