us-deports-over-venezuelan-immigrants

രാജ്യാന്തര വിമര്‍ശനങ്ങളും സമ്മര്‍ദങ്ങളും തള്ളി, മനുഷ്യത്വവിരുദ്ധ നാടുകടത്തല്‍ തുടര്‍ന്ന് അമേരിക്ക. 200 വെനസ്വേലന്‍ പൗരന്‍മാരെ തലമൊട്ടയടിച്ച് കൈകാലുകള്‍ ബന്ധിച്ച് നാടുകടത്തി.  മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ ജയിലിലേക്കാണ് ഇവരെ മാറ്റിയത്. 

 

തലമൊട്ടയടിച്ച് കൈകാലുകളില്‍ ചങ്ങലയിട്ട് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ദൃശ്യം അമേരിക്ക തന്നെയാണ് പുറത്തുവിട്ടത്. ക്വട്ടേഷന്‍, കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍  തുടങ്ങി കൊടും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് നാടുകടത്തിയതെന്നാണ്  വിശദീകരണം. ഇവരുടെ നാടുകടത്തല്‍ തടഞ്ഞ് യു.എസ് കോടതി ഉത്തരവിട്ടെങ്കിലും  ഇത് തള്ളിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.  

വിദേശനയത്തില്‍ പ്രസിഡന്റിനുള്ള അധികാരം ചോദ്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. മനുഷ്യത്വരഹിതമായി അയക്കുന്നവരെ സ്വീകരിക്കില്ലെന്നാണ് വെനസ്വേലന്‍ സര്‍ക്കാരിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് ഇവരെ എല്‍ സാല്‍വദോറുമായുള്ള കരാര്‍പ്രകാരം എല്‍ സാല്‍വദോറിലെ ജയിലിലേക്ക് മാറ്റിയത്.  അമേരിക്കന്‍ നടപടിയെ അപലപിച്ച് വെനസ്വേലയും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ  ആംനസ്റ്റി ഇന്റര്‍ നാഷണലും രംഗത്തെത്തി. 

ENGLISH SUMMARY:

US deports over 200 Venezuelan immigrants to El Salvador despite court ban