ട്രംപുമായ സ്വരച്ചേര്‍ച്ചയ്ക്ക് പിന്നാലെ നയം അയച്ച് വ്ലാഡിമിര്‍ സെലിന്‍സ്കി അമേരിക്കയുമായി ധാതുഖനന കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കയുമായി ബന്ധം വീണ്ടെടുക്കാനാകുമെന്നും സെലിന്‍സ്കി പ്രത്യാശപ്രകടിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടി യുക്രെയ്നും പ്രസിഡന്റ് വ്ലാഡിമിര്‍ സെലിന്‍സ്കിക്കും പിന്തുണ പ്രഖ്യാപിച്ചു.
ലണ്ടനില്‍ നടന്ന ഉച്ചകോടിക്ക് പിന്നാലെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയുമായി ബന്ധം വീണ്ടും പുനസ്ഥാപിക്കാനാകുമെന്ന് സെലന്‍സ്കി പ്രത്യാശ പങ്കുവച്ചത്. യു.എസുമായുള്ള ചര്‍ച്ചകളുടെ നയതന്ത്രശൈലി മാറ്റുമെന്ന് സൂചിപ്പിച്ച സെലിന്‍സ്കി ധാതുഖനന കരാര്‍ യുക്രെയ്ന്‍ സന്നദ്ധമാണെന്നും വ്യക്തമാക്കി. എന്നാല്‍ യുക്രെയ്ന്‍റെ ഭൂപ്രദേശം റഷ്യയ്ക്ക് വിട്ടുനല്‍കി സമാധാന കരാറിനില്ലെന്നും പറഞ്ഞു. വാഷിങ്ടണ്ണില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വാക്പോരിനും ഇറങ്ങിപ്പോകലിനും പിന്നാലെ ലണ്ടനില്‍ നടന്ന ഉച്ചകോടിയില്‍ സെലന്‍സ്കിയ്ക്ക് വന്‍വരവേല്‍പാണ് ലഭിച്ചത്.
യൂറോപിന്റെ സുരക്ഷയ്ക്ക് ഈ തലമുറ നിര്‍ണായക തീരുമാനമെടുക്കേണ്ട സമയമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെര്‍ പറഞ്ഞു. അമേരിക്കന്‍ പങ്കാളിത്തം ഉറപ്പാക്കി സമാധാന ചര്‍ച്ചകള്‍ തുടരാനാകുമെന്ന് സാറ്റാമെര്‍ പ്രതീക്ഷ പങ്കുവച്ചു. ഇതിനായി ഫ്രാന്‍സിനൊപ്പം പദ്ധതി തയാറാക്കി ട്രംപിനെ സമീപിക്കാനാണ് ധാരണ.
ട്രംപിനെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കീയേര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണും. യൂറോപ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയെ പരിഹസിച്ച റഷ്യ, ഡോണള്‍ഡ് ട്രംപ് മാത്രമാണ് വിഷയത്തില്‍ സാമാന്യബോധത്തോടെ ഇടപെടുന്നതെന്ന് പ്രതികരിച്ചു