സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ കൊല്ലപ്പെട്ടു. ഓംഡര്‍മനിലെ മിലിറ്ററി വിമാനത്താവളത്തിന് സമീപത്താണ് അപകടം. ജനവാസമേഖലയ്ക്കടുത്ത് ഓംഡര്‍മന്‍ നോര്‍ത്തിലെ വാഡി സെദ്ന മിലിറ്ററി വിമാനത്താളത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. സുഡാന്‍ സേനയുടെ മേജര്‍ ജനറലും സീനിയര്‍ കമാന്‍ഡറും അടക്കം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെ വിവരം. അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഖർത്തൂമിലെ മുതിർന്ന കമാൻഡർ മേജർ ജനറൽ ബഹർ അഹമ്മദാണ് മരിച്ചത്.