മൂന്നാം ലോക മഹായുദ്ധം അകലെയല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ തന്റെ നേതൃത്വം ഈ യുദ്ധത്തെ തടയുമെന്നും ട്രംപ് അവകാശപ്പെട്ടു. മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണം തുടർന്നിരുന്നെങ്കിൽ, ലോകം ഇതിനകം തന്നെ സംഘർഷത്തിലാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർഥശൂന്യമായ യുദ്ധത്തിൽ നിരവധി മാതാപിതാക്കൾക്ക് അവരുടെ മക്കളെയും, നിരവധി ആൺമക്കളെ അവരുടെ മാതാപിതാക്കൾക്കും നഷ്ടപ്പെട്ടത് ശരിക്കും സങ്കടകരമാണെന്നും ട്രംപ് പറഞ്ഞു.

'പക്ഷെ നമ്മള്‍ മറ്റാരെക്കാളും കരുത്തരും ശക്തരുമായി മാറും'. യുഎസ് യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവേകശൂന്യവും ഒരിക്കലും അവസാനിക്കാത്തതുമായ യുദ്ധങ്ങളിൽ നിന്ന് ഞങ്ങൾ ആളുകളെ തടയാൻ പോകുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസിക്കെതിരെ ട്രംപ് വിമർശനമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലൻസ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമർശിച്ചു. 

ENGLISH SUMMARY:

Former U.S. President Donald Trump has warned that World War III is not far away. Speaking at the FII Priority Summit in Miami on Thursday, Trump asserted that his leadership could prevent such a war. He also claimed that if former President Joe Biden’s administration had continued, the world would have already been in a major conflict.