മൂന്നാം വയസില്‍ കാണാതായ മാഡലീൻ മക്‌കാനെയുടെ തിരോധാനം വീണ്ടും രാജ്യാന്തര മാധ്യമങ്ങളില്‍ നിറയുന്നു. 2007ല്‍ പോര്‍ച്ചുഗലിലെ പ്രായാ ഡ ലൂസില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് മൂന്നുവയസുകാരിയായ മാഡലീനെ കാണാതാകുന്നത്.വര്‍ഷങ്ങള്‍ക്ക് ശേഷം മാഡലീന്‍ ആണെന്ന് അവകാശപ്പെട്ട് എത്തി ആള്‍മാറാട്ടം നടത്തിയ പോളിഷ് യുവതി പിടിക്കപ്പെട്ടതോടെ സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ആള്‍മാറാട്ടം നടത്തിയെന്ന പേരില്‍ ജൂലിയ വാണ്ടല്‍ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാഡലീന്റെ മാതാപിതാക്കളായ കേറ്റ്, ജെറി മക്‌കാൻ എന്നിവരെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2023ഫെബ്രുവരിയിലാണ് താന്‍ മൂന്നാം വയസില്‍ കാണാതായ മാഡലീൻ ആണെന്ന് അവകാശപ്പെട്ട് യുവതി രംഗത്തെത്തിയത്.മാഡലീന്റെ തിരോധാനവുമായി ബന്ധപ്പെട്ട ക്രൈം സീനിൽനിന്ന് ലഭിച്ച ഡിഎൻഎയുമായി തന്‍റെ ഡിഎൻഎ സാംപിളിന് സാമ്യമുണ്ടെന്ന് വിദഗ്ദ്ധ പരിശോധനയിൽ തെളിഞ്ഞതായി ജൂലിയ വാദിച്ചിരുന്നു. @IAmMadeleineMcCann എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും യുവതി ഇക്കാര്യം പരസ്യപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നു. ഡോ. ഫിൽ എന്ന യുഎസ് ടോക്ക് ഷോയിലും ജൂലിയ ഈ അവകാശവാദം ഉന്നിയിച്ചിട്ടുണ്ട്. തന്‍റെ കണ്ണുകളും പല്ലുകളും ശബ്ദവും മാഡലീനുമായി സാമ്യമുണ്ടെന്നും ജൂലിയ വെളിപ്പെടുത്തി. മാഡലീന്‍റെ മാതാപിതാക്കളായ കേറ്റ് ജെറി എന്നിവർ തന്നെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ജൂലിയ ആരോപിച്ചിരുന്നു.
പോളണ്ടിലെ റോക്ലോയിൽ നിന്ന് യുവതി ബ്രിട്ടനിലെ ബ്രിസ്റ്റോൾ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനായിരുന്നു അറസ്റ്റ്.കാർഡിഫിൽ താമസിക്കുന്ന ഒരു സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നു യുവതി. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നടുവില്‍ വെച്ചാണ് പൊലീസ് യുവതിയെ വളഞ്ഞത്.