letter

TOPICS COVERED

ഒരു നൂറ്റാണ്ട് കഴിഞ്ഞ് ഉടമയെ തേടിയെത്തിയിരിക്കുകയാണ് ഒരു കത്ത്. യഥാര്‍ത്ഥ ഉടമ മരിച്ചിരുന്നെങ്കിലും അവരുടെ മൂന്നമത്തെ തലമുറയ്ക്ക് കത്ത് ലഭിച്ചു. ഇംഗ്ലണ്ടിലെ വെല്‍സിലാണ് സംഭവം. 121 വർഷം പഴക്കമുള്ള ഒരു പോസ്റ്റ്കാർഡാണ് യഥാര്‍ത്ഥ അഡ്രസിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. സ്കൈ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്വാൻസീ ബില്‍ഡിംഗ് സൊസൈറ്റി ജീവനക്കാർ, ആഗസ്റ്റ് 16-ന് തങ്ങളുടെ ആസ്ഥാനത്തേക്ക് എത്തിയ ഒരു പോസ്റ്റ് കാർഡ് കണ്ട് ഒന്ന് ഞെട്ടി. പതിവ് എഴുത്തുകുത്തുകളുടെ ഇടയില്‍ എഡ്വേർഡ് VII രാജാവിന്റെ സ്റ്റാമ്പ് പതിച്ച ഒരു പോസ്റ്റ് കാർഡായിരുന്നു.  ആ ഞെട്ടലിനു പിന്നിലെ കാരണം. പോസ്റ്റ് കാർഡ് അയച്ചിരിക്കുന്നത് 1903 ആഗസ്റ്റ് 3 ന്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, കൃത്യമായി പറഞ്ഞാല്‍ 121 വര്‍ഷം മുമ്പ്.

പ്രദേശത്ത് വീട്ടില്‍ താമസിച്ചിരുന്ന ലിഡിയ ഡേവീസ് എന്ന സ്ത്രീയുടെ അഡ്രസില്‍ എവാർട്ട് എന്നയാളാണ് കാർഡ് അയച്ചിരിക്കുന്നത്. പോസ്റ്റ് കാർഡിന്റെ മറുവശത്ത് എഡ്വിൻ ഹെൻറി ലാൻഡ്‌സീറിന്റെ മാസ്റ്റർപീസ് ‘ദ ചലഞ്ചി’ന്റെ കറുപ്പിലും വെളുപ്പിലുമുള്ള ഒരു ചിത്രം പ്രിന്‍റ് ചെയ്തിട്ടുമുണ്ട്. കൂടാതെ പെംബ്രോക്ക്ഷയറിലെ ഫിഷ്ഗാർഡിന്റെ തപാല്‍ രേഖയും കാര്‍ഡില്‍ പതിച്ചിട്ടുണ്ട്. 

നൂറ്റാണ്ട് മുമ്പ് അയച്ച പോസ്റ്റ് കാര്‍ഡ് കണ്ടപ്പോള്‍ ‘ആവേശകരമായിരുന്നു’ എന്നാണ് സ്വാൻസീ ബില്‍ഡിംഗ് സൊസൈറ്റിയുടെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ ഓഫീസറായ ഹെൻറി ഡാർബി, സ്കൈ ന്യൂസിനോട് പറഞ്ഞത്. പുരാതന സ്റ്റാമ്പിനൊപ്പം ഈ കാർഡ് എങ്ങനെയാണ് ഇപ്പോള്‍ യഥാര്‍ത്ഥ അഡ്രസിലേക്ക് എത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റോയല്‍ മെയില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ENGLISH SUMMARY:

A letter has finally reached its intended recipient after 121 years, though the original addressee had long passed away. Instead, their third-generation descendants received the letter. The incident occurred in Wales, England, where a postcard from over a century ago was recently delivered to its original address. Sky News reported the story.