കാനഡയിലെ ടൊറന്‍റോയില്‍ യാത്രാവിമാനം ഇടിച്ചിറക്കി. 18 യാത്രക്കാര്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനം തലകീഴായി മറിഞ്ഞെങ്കിലും വലിയ ദുരന്തം ഒഴിവായി. നാല് ജീവനക്കാരും 76 യാത്രക്കാരുമായി യുഎസിലെ മിനിയപോള്‍സില്‍ നിന്നെത്തിയ ഡെല്‍റ്റ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ അടച്ചിട്ടു.