U.S. President Donald Trump holds up a proclamation renaming the Gulf of Mexico to the Gulf of America, while flying over the gulf aboard Air Force One en route to New Orleans to attend the Super Bowl, February 9, 2025. REUTERS/Kevin Lamarque
ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവ്. 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്നാണ് പുതിയ പേര്. ഫെബ്രുവരി 9, 'ഗള്‍ഫ് ഓഫ് അമേരിക്ക' ദിനമായി ആചരിക്കാനും ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അമേരിക്കയുടെ മഹത്വം വീണ്ടെടുക്കുന്നതിനായാണ് പേരുകള്‍ പുനഃസ്ഥാപിക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. 30 ദിവസത്തിനകം പേരുമാറ്റം പൂര്‍ണമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. യുഎസിന്‍റെ വടക്കു കിഴക്കന്‍ തീരം, വടക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളായ ടെക്സസ്, ലൂസിയാന, മിസ്സിസിപ്പി, അലബാമ, ഫ്ലോറിഡ എന്നിവിടങ്ങള്‍ മുതല്‍ മെക്സിക്കോയും ക്യൂബയുമായി നീണ്ടു കിടക്കുന്ന കടല്‍ അതിര്‍ത്തി വരുന്ന പ്രദേശമാണ് ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.
U.S. President Donald Trump speaks to reporters after signing a proclamation renaming the Gulf of Mexico to the Gulf of America, while flying over the gulf aboard Air Force One en route to New Orleans to attend the Super Bowl, February 9, 2025. REUTERS/Kevin Lamarque TPX IMAGES OF THE DAY
അമേരിക്കയുടെ തന്ത്രപ്രധാനവും നിര്‍ണായകവുമായ ഭാഗമാണ് ഇതെന്നും 'ഗള്‍ഫ് ഓഫ് അമേരിക്ക'യെന്ന പേര് പുറത്തുവിട്ട് ട്രംപ് പറഞ്ഞു. അമേരിക്കയുടെ അഭിമാനവും ചരിത്ര നേട്ടങ്ങളും വീണ്ടെടുക്കുമെന്നും ഈ പേരുമാറ്റം ചരിത്ര നിമിഷമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് കോസ്റ്റ് ഗാര്‍ഡും ഗൂഗിള്‍ മാപ്പും, 'ഗള്‍ഫ് ഓഫ് അമേരിക്ക'യെന്ന പേര് ഉപയോഗിച്ച് തുടങ്ങി. 19–ാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ ഈ പ്രദേശം മെക്സിക്കന്‍ തീരം എന്നാണ് അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് വന്ന സ്പാനിഷ് നാവികരാണ് ഇതിനെ 'ഗള്‍ഫ് ഓഫ് മെക്സിക്കോ' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
A drone view of where the Rio Grande River meets the Gulf of Mexico in Boca Chica, Texas, U.S., February 6, 2025. REUTERS/Cheney Orr
അമേരിക്കയുടെ 47–ാം പ്രസിഡന്‍റായുള്ള ഇനാഗ്രല്‍ ചടങ്ങിലാണ് 'ഗള്‍ഫ് ഓഫ് മെക്സിക്കോ'യുടെ പേര് മാറ്റുന്നത് ട്രംപ് ആദ്യമായി ഉന്നയിച്ചത്. ട്രംപ് പേരുമാറ്റിയെങ്കിലും രാജ്യാന്തര തലത്തില്‍ 'ഗള്‍ഫ് ഓഫ് മെക്സിക്കോ'യായി തുടരാന്‍ തന്നെയാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുഎസ് ബോര്‍ഡ് ഓണ്‍ ജ്യോഗ്രാഫിക് നെയിംസാണ് സാധാരണയായി ഇത്തരം പേരുമാറ്റം നടപ്പിലാക്കുന്നത്. കൃത്യമായ കാരണമില്ലാതെയുള്ള പേരുമാറ്റം സാധാരണഗതിയില്‍ ബോര്‍ഡ് അംഗീകരിക്കാറില്ല. 2012 ല്‍ മിസ്സിസിപ്പി പ്രതിനിധി 'ഗള്‍ഫ് ഓഫ് അമേരിക്ക'യെന്ന പേര് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു കൊണ്ടുവന്ന പ്രമേയം വെറും തമാശയായാണ് ഭരണസമിതി കണ്ടത്. കയ്യോടെ പ്രമേയം തള്ളുകയും ചെയ്തു. എന്തായാലും പേരുമാറ്റിയുള്ള ട്രംപിന്‍റെ നീക്കത്തിനെതിരെ മെക്സിക്കോയും ക്യൂബയും മറ്റ് രാജ്യങ്ങളും രംഗത്തുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.