ഒപ്പം നിന്ന ജീവനക്കാരെ നെഞ്ചോട് ചേര്‍ക്കുന്ന മുതലാളിമാരെ പറ്റി പലപ്പോഴും കേട്ടിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഒരു റസ്റ്റോറന്‍റ് ഉടമയുടേത്. ഉത്സവ സീസണില്‍ വില്‍പ്പന ഗംഭീരമായപ്പോള്‍ കഠിനമായി അധ്വാനിച്ച ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ ഹോട്ടലുടമ തീരുമാനിച്ചു. ആയിരമോ പതിനായിരമോ അല്ല 140 പേര്‍ക്ക് 64 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്ക് പങ്കിട്ട് നല്‍കിയത്. 

ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ സ്യൂനിംഗിലുള്ള ഹോട്ട്‌പോട്ട് റെസ്റ്റോറന്‍റാണ് ജീവനക്കാരെ പരിഗണിച്ചത്. ചൈനീസ് സ്പ്രിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന വില്‍പ്പനയുടെ ലാഭമാണ് കമ്പനി ജീവനക്കാരുമായി പങ്കിട്ടത്. എട്ട് ശാഖകളുള്ള റെസ്റ്റോറന്‍റ് ശൃംഖല ഉത്സവകാലത്ത് മൊത്തം വിൽപ്പനയിലൂടെ ഒരു മില്യൺ യുവാൻ (ഏകദേശം1.20 കോടി രൂപ) നേടി. മൂന്ന് ദിവസങ്ങളിലായി ആകെ സമ്പാദിച്ച 5,32,000 യുവാൻ (64 ലക്ഷം) ഒരുമടിയും കൂടാതെ ജീവനക്കാരുമായി പങ്കിട്ടു. 

ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ലെന്നും വര്‍ഷങ്ങളായി ഇത് തുടരുന്നതാണെന്നും റസ്റ്റോറന്‍റ് ഉടമ ഹുവാങ് ഹൗമിങ് പറഞ്ഞു. തൊഴിലാളികളുടെ ശമ്പളവും സാധാനങ്ങളുടെ വിലയും കുറച്ച ശേഷമുള്ള തുക ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയത്. വാടക, ഇലക്ട്രിസിറ്റി തുടങ്ങിയ ചെലവുകൾ പരിഗണിച്ചില്ലെന്നും ഹോട്ടലുടമ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഓരോ ബ്രാഞ്ചിന്‍റെ വരുമാനവും തസ്തികയും അനുസരിച്ചുമാണ് തുക അനുവദിച്ചത്. 2.15 ലക്ഷം രൂപ ലഭിച്ച ബ്രാഞ്ച് മാനേജര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. കുറഞ്ഞ തുക 7,200 രൂപ വരെ ലഭിച്ചവരുമുണ്ട്. 

ENGLISH SUMMARY:

It’s not every day that you hear about business owners wholeheartedly rewarding their employees, but a restaurant in China’s Sichuan province has set a remarkable example. Following a spectacular sales performance during the festive season, the restaurant’s owner decided to share the profits with his hardworking staff. Instead of a modest bonus, the owner distributed a whopping 6,40,000 yuan (approximately ₹64 lakh) among 140 employees.