കുട്ടികളുടെ നീന്തല്‍ കുളത്തിലിറങ്ങി വിസ്തരിച്ച് കുളിക്കുന്ന യുവാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിന്‍റെ പൊങ്കാല. ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലെ പാമർസ്റ്റൺ നോർത്തിലെ മെമ്മോറിയൽ പാർക്ക് പൂളില്‍ നിന്നുള്ളതാണ് ഈ കുളിസീന്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നിരുത്തരവാദപരമായി പെരുമാറിയ യുവാവിനെതിരെ കേസെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. എന്ത് ധൈര്യത്തില്‍ ഇനി പാര്‍ക്കില്‍ കുട്ടികളുമായി പോകുമെന്നും നെറ്റിസണ്‍സ് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കാൽമുട്ടോളം മാത്രം വെള്ളമുള്ള നീന്തല്‍ കുളത്തില്‍ യുവാവ് കുളിക്കുകയാണ് ദൃശ്യങ്ങളിലുള്ളത്. അര്‍ധ നഗ്നനായി സോപ്പു തേച്ച് വളരെ വിശദീകരിച്ചാണ് യുവാവിന്‍റെ കുളി. സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെ യുവാവ് വൃത്തിയാക്കുന്നതായും വിഡിയോയില്‍ കാണാം. ലുമിനിസ് ഡാഗൗഡ് എന്നയാളാണണ് വിഡിയോ പങ്കുവച്ചത്. വിഡിയോ ചിത്രീകരിച്ചത് നോർത്ത് ഐലൻഡിലെ പാമർസ്റ്റൺ നോർത്തിലെ മെമ്മോറിയൽ പാർക്ക് പൂളിൽനിന്നുള്ള ഈ കുളിസീന്‍ എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല.
വിഡിയോ വൈറലായതിനു പിന്നാലെ രൂക്ഷപ്രതികരണവുമായി നെറ്റിസണ്‍സും രംഗത്തെത്തി. തന്‍റെ കുട്ടികളുടെ പ്രിയ്യപ്പെട്ട കുളമായിരുന്നു അതെന്നും ഇനിയെന്ത് ധൈര്യത്തില്‍ കുട്ടികളുമായി അവിടെ ചെല്ലുമെന്ന് ഒരാളുടെ ചോദ്യം . എന്തുകൊണ്ടാണ് ഇത് കണ്ടിട്ടും ആരും തടയാതിരുന്നതെന്ന് മറ്റൊരാളും കുറിച്ചു. അതേസമയം, പൊതുസ്ഥലത്തെ ഈ പ്രവൃത്തിയ്ക്കെതിരെ അധികൃതരോട് നടപടിയെടുക്കാനും ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, ന്യൂയോർക്ക് സിറ്റിയിലെ തിരക്കേറിയ ഒരു പാർക്കിൽ കുട്ടികള്‍ക്ക് മുന്നില്‍വച്ച് ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില വൈറലായിരുന്നു. മാൻഹട്ടനിലെ ബാറ്ററി പാർക്കിൽ പട്ടാപകലായിരുന്നു പുതപ്പുകൊണ്ട് മൂടി ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടത്. സൂര്യാസ്തമയം വരെ ദമ്പതികള്‍ പാര്‍ക്കില്‍ ചിലവഴിച്ചതായും സന്ധ്യയായതോടെ പാര്‍ക്കില്‍ നിന്ന് എല്ലാവരും പോയതിന് ശേഷവും ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ ദ്വീപിന്റെ തെക്കേ അറ്റത്തുള്ള 25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പൊതു പാർക്കാണ് ബാറ്ററി പാർക്ക്.