കാമുകിയെ സന്തോഷിപ്പിക്കാൻ സിംഹക്കൂട്ടിൽ കയറിയ കാമുകനെ സിംഹങ്ങൾ കൊന്നു. ഉസ്ബെക്കിസ്ഥാനിലെ പാർക്കെന്‍റിലെ സ്വകാര്യ മൃഗശാലയിലാണ് സംഭവം. എഫ്. ഐറിസ്കുലോവ് എന്നയാളാണ് മരിച്ചത്. കൂട്ടിൽ കയറുന്നതിന് മുമ്പ് ഐറിസ്കുലോവ് സ്വയം വിഡിയോ റെക്കോർഡ് ചെയ്തിരുന്നു. മൂന്ന് സിംഹങ്ങൾ അദ്ദേഹത്തെ ആക്രമിക്കുന്നതും വിഡിയോയിൽ കാണാം.
‘സിംബ, മിണ്ടാതിരിക്കൂ’ എന്ന് പറഞ്ഞ് അദ്ദേഹം സിംഹങ്ങളിൽ ഒന്നിനെ തലോടുന്നുണ്ട്. പെട്ടെന്ന് സിംഹങ്ങൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ രണ്ട് സിംഹങ്ങളെ ശാന്തരാക്കി. മൂന്നാമത്തേതിനെ വെടിവച്ചു കൊന്നു. ഐറിസ്കുലോവിന്റെ മൃതദേഹം നാല് മണിക്കൂറിന് ശേഷമാണ് വീണ്ടെടുത്തത്. ഇയാള്‍ മൃഗശാലയിലെ കാവല്‍ക്കാരനാണ്.