bernand-hill

TAGS

 

ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടൻ ബെർണാഡ് ഹിൽ അന്തരിച്ചു. 79–ാം വയസിലാണ് അന്ത്യം. 

 

ടൈറ്റാനിക് ചിത്രത്തില്‍ ബെർണാഡ് ഹിൽ അവതരിപ്പിച്ച ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കൂടാതെ നിരവധി സിനിമകളിലുടെയും നാടകങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ടെലിവിഷനിലും നിരവധി പരിപാടികളുടെ ഭാഗമായിരുന്നു അദ്ദേഹം. 

 

ചലച്ചിത്ര താരങ്ങളും ആരാധകരും അടക്കം നിരവധി ആളുകള്‍ ബെർണാഡ് ഹില്ലിന്‍റെ വേര്‍പാടിലുള്ള നടുക്കവും ദുഃഖവും പങ്കുവെച്ച് രംഗത്തെത്തുന്നത്. 1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയത്തിലേക്കെത്തുന്നത്. അന്‍പത് വര്‍ഷത്തോളമായി അഭിനയ രംഗത്തെ സജീവസാന്നിധ്യമായിരുന്നു ബെർണാഡ് ഹിൽ.