sophia-leone

ഈ മാസം ആദ്യമാണ് പോണ്‍ താരം സോഫിയ ലിയോണിനെ താരത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റെമോരോ ആയിരുന്നു വാര്‍ത്ത പുറത്തുവിടുന്നത്. മരണത്തിന് മുമ്പുള്ള തന്‍റെ അവസാന പോസ്റ്റിൽ, ‘പുറത്തേക്കിറങ്ങി ജീവിതം നന്നായി ആസ്വദിക്കൂ എന്നാണ് സോഫിയ കുറിച്ചത്. സെപ്റ്റംബറിലാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലെ മൂന്ന് ലക്ഷത്തോളം വരുന്ന ആരാധകർക്കായി തന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് സോഫിയ കുറിച്ചത്. 

 

ഗോ ഫണ്ട് മിയിലൂടെയാണ് മൈക്ക് റെമോരോ സോഫിയയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ‌‌അവളുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി ഭാരിച്ച ഹൃദയത്തോടെയാണ് സോഫിയയുടെ മരണവാർത്ത പങ്കുവയ്ക്കുന്നതെന്നും സോഫിയയുടെ പെട്ടെന്നുള്ള നഷ്ടം അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു എന്നുമായിരുന്നു പിതാവ് കുറിച്ചത്.

 

അതേസമയം സോഫിയ ആത്മഹത്യ ചെയ്യില്ലെന്നാണ് സോഫിയയുടെ മോഡലിങ് ഏജൻസിയായ 101 മോഡലിംഗ് പറയുന്നത്. ‘നമ്മളിൽ പലരെയും സ്പർശിച്ച സുന്ദരിയായ ആത്മാവ്. ആര്‍ഐപി സ്വീറ്റ് എയ്ഞ്ചൽ, ഞങ്ങൾ നിന്നെ അത്രമാത്രം സ്‌നേഹിക്കുന്നൂ’ എന്നാണ് 101 മോഡലിംഗ് എക്സില്‍ കുറിച്ചത്. 

 

1997ൽ യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോണിന്‍റെ ജനനം. 18ാം വയസിലാണ് പോണ്‍ മേഖലയിലേക്ക് കടക്കുന്നത്. ഒരു മില്യണ്‍ ഡോളറിന്റെ ആസ്തി സോഫിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

"Appreciate life a little extra": Adult star Sophia Leone's last message before death