2023 വിടപറയാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിയിരിക്കെ ചരിത്രത്തിലെ ചൂടന്‍ രേഖയായി ഈ വര്‍ഷം അടയാളപ്പെടുത്തപ്പെടും. ആഗോള കാലാവസ്ഥാ വകുപ്പിന്റെ കണക്കില്‍ 2023 ആഗോളതാപനത്തില്‍ സകലറെക്കോഡും ഭേദിച്ച് ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരിക്കുകയാണ്.
ഒരല്‍പ്പം കരുതിയിരിക്കണം നമ്മള്. സ്ഥിതി അത്ര സുഖകരമല്ല. കാലാവസ്ഥാവകുപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "Deafening Cacophony".അതാണ് അവസ്ഥ. എന്നുവെച്ചാല്‍ ഒരുപിടിനെല്ലാല് മലരുപൊരിക്കാം എന്ന് സാരം. ഇനിയു പിടികിട്ടിയില്ലെങ്കില്‍ നേരെത്തന്നെ പറയാം. അതിഭീകര ചൂടാണെന്ന്. ആഗോളതാപനം 1.4ഡിഗ്രി സെല്‍ഷ്യസില്‍ അങ്ങനെ കത്തിനില്ക്കുകയാണെന്ന്. ഇതുവരെയുള്ള എല്ലാ റെക്കോഡും 2023 ഭേദിച്ചിരിക്കുന്നു. തകര്‍ത്തത് 2016ന്റെ 1.2ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോഡ്. WMO പറയുന്നത് ഇങ്ങനെയാണ്. ഹരിതഗൃഹവാതക ഉപഭോഗം ഏറ്റവും ഉയരെ, ആഗോളതാപനം ഉയരെ, സമുദ്ര നിരപ്പ് ഉയരുന്നത് റെക്കോഡ് വേഗതയില്‍, അന്റാര്‍ടിക് സമുദ്രത്തില്‍ ഐസ് ഉറഞ്ഞ് കൂടുന്നത് ഏറ്റവും താഴ്ന്ന നിലയില്‍, സ്വിസ് ഗ്ളേസിയറുകള്‍ ഉളള അളവില്‍ നിന്ന് 10% പിന്നേയും കുറഞ്ഞു, കാട്ടുതീ കൊണ്ടും ഭൂമി ചുട്ടുപൊള്ളി,ഫോസില്‍ ഫ്യുവലില്‍ നിന്നുള്ള താപവും എല്‍നിനോ പ്രതിഭാസം കിഴക്കന്‍ പസഫിക്ക് മേഖലയിലുണ്ടാക്കിയ വേയ്്വും പൃഥ്വിയുടെ ചൂടേറ്റി. കൂട്ടത്തില്‍ പേടിപ്പിക്കുന്ന ഒരു മുന്നറിയിപ്പും. എല്‍നിനോ ഇത്തവണ അതിശൈത്യത്തിന് വഴിവെക്കുകയും തത്ഫലമായി അടുത്ത വര്‍ഷം ചൂടിന്റെ കാഠിന്യം കൂടുകയും ചെയ്യും. പക്ഷെ അപ്പോഴും സമാധാനിക്കാനുള്ള ഒരു വഴി അടയാതെ കിടപ്പുണ്ട് എന്ന് ആശ്വസിപ്പിക്കുന്നുണ്ട് WMO, 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന അതിര് കടന്ന് പോകാതിരിക്കാനുള്ള ത്വരിതനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനമെന്ന പ്രമേയത്തിന് ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ അംഗീകാരം കിട്ടിയതും പ്രതീക്ഷയാണ്.
2023 will be the hottest year in history