അമേരിക്കന്‍ കൊമേഡിയനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊളംബിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. 50കാരനായ ടോ ഗേര്‍ സാങ്ങിനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മിനെസോട്ടയിലായിരുന്നു ടോയുടെ താമസം. താരത്തിന്റെ മരണം സഹോദരന്‍ ഏ സിയോങ് സ്ഥിരീകരിച്ചു.
നവംബര്‍ 29ന് ടോ കൊളംബിയയിലെ മെഡലിനിലെത്തിയതായി കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവധിക്കാലം കൊളംബിയയില്‍ ആസ്വദിക്കാനായിരുന്നു ആ യാത്ര. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായി പിന്നീട് തീരുമാനിച്ചു. എന്നാല്‍ യുവതിയെ കണ്ടതിനു പിന്നാലെ അദ്ദേഹത്തെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ കുടുംബത്തോട് വന്‍ തുക ആവശ്യപ്പെട്ടെങ്കിലും പണം കൈമാറും മുന്‍പ് തന്നെ ടോയെ സംഘം കൊലപ്പെടുത്തുകയായിരുന്നു.
നിരവധി മുറിവുകളോടെയാണ് ടോയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ടോയുടെ മുറി പരിശോധിക്കാനായി പൊലീസെത്തിയെങ്കിലും അതിനു മുന്‍പെ ഒരു സ്ത്രീ മുറിയില്‍ നിന്നും പല സാധനങ്ങളും മാറ്റിയതായി പൊലീസ് പറയുന്നു. ഏറെ ആരാധകരും ഫോളോവേഴ്സുമുള്ള താരമാമ് കൊമേഡിയനും ആക്റ്റിവിസ്റ്റുമായ ടോ ഗേര്‍ സാങ്ങ്.
American comedian kidnapped and killed in Colombia