shakirawb

കൊളംബിയന്‍ ഗായിക ഷാക്കിറക്കെതിരെ സ്പെയിനില്‍ ടാക്സ് വെട്ടിപ്പുകേസ്. 8 വര്‍ഷത്തിലേറെ ജയില്‍ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് ഷാക്കിറക്കെതിരെ സ്പാനിഷ് പ്രോസിക്യട്ടര്‍മാര്‍ ചുമത്തിയിരിക്കുന്നത്. ബാഴ്സലോണയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.  2012 നും 2014 നും ഇടയിൽ സമ്പാദിച്ച വരുമാനത്തിൽ നിന്ന് 14.5 ദശലക്ഷം യൂറോ വെട്ടിപ്പു നടത്തിയെന്നാണ്  ഷക്കീറക്കെതിരായ ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച ഷാക്കിറ സ്പെയിനില്‍ താന്‍ മുഴുവന്‍ സമയം ചെലവിട്ടത് 2015ലാണെന്നും വ്യക്തമാക്കി. 

എന്നാല്‍ ഷാക്കിറയുടെ പല ഹിറ്റ് ഗാനങ്ങളും സ്പെയിനില്‍ ചെലവിട്ടാണ് സൃഷ്ടിച്ചതെന്നും ‘ക്വീന്‍ ഓഫ് ലാറ്റിന്‍ പോപ്’ഡബ്ബിങ്ങിന്റെ പാതിയിലേറെ സമയവും ഷാക്കിറ സ്പെയിനിലായിരുന്നെന്നും അതുകൊണ്ടു തന്നെ ടാക്സ് കൃത്യമായി അടക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. മുൻ ബാർസലോണ ഡിഫൻഡർ ജെറാർഡ് പിക്കെയുമായുള്ള  ബന്ധം വെളിവായതിനു ശേഷം 2011 മുതൽ ഷാക്കിറ സ്പെയിനിലുണ്ടെന്നും വാദമുണ്ട്. 8 വര്‍ഷത്തിലേറെ തടവുശിക്ഷയും 24 മില്യൺ യൂറോ പിഴയുമാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നത്. 

അതേസമയം 2014വരെ ഷാക്കിറ രാജ്യാന്തര ടൂറുകളിലൂടെയും പരിപാടികളിലൂടെയുമാണ് പണം സമ്പാദിച്ചതെന്നും 2015ൽ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനു തൊട്ടുമുൻപാണ് ബാർസലോണയിലേക്ക് താമസം മാറ്റിയതെന്നും ഷാക്കിറയുടെ നിയമോപദേശകർ വ്യക്തമാക്കുന്നു. 

Shakira on trial for tax fraud case