twoplustwo

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നാളെ ഇന്ത്യയിലെത്തും. ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ചകള്‍ക്കാണ് ഇരുവരുമെത്തുന്നത്. നയതന്ത്ര– പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്തല്‍ ചര്‍ച്ചയാവും.

 

 

2018ല്‍ തുടങ്ങിയ ഇന്ത്യ– അമേരിക്ക ടു പ്ലസ് ടു ചര്‍ച്ചകളുടെ അഞ്ചാം വട്ടത്തിനായാണ് സെക്രട്ടറി ബ്ലിങ്കനും സെക്രട്ടറി ലോയ്ഡും ഡല്‍ഹിയിലെത്തുന്നത്.  വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പ്രതിരോധമന്ത്രി രാജ്ന്ഥാ സിങ്ങുമായും ഇരുവരും ചര്‍ച്ചനടത്തും. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് ഇടപെടലുകളും ഇന്ത്യ– അമേരിക്ക പ്രതിരോധ ഇടപാടുകളും ചര്‍ച്ചയായേക്കും. ജെറ്റ് എന്‍ജിന്‍ സാങ്കേതിക വിദ്യാ കൈമാറ്റവും MQ 9B ഡ്രോണ്‍ ഇടപാടും പ്രധാന വിഷയങ്ങളാവും.  ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ–യൂറോപ്പ്–പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയാവും നയതന്ത്രതലത്തിലെ മുഖ്യചര്‍ച്ച.  പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് യുഎസ് വിദേശകാര്യസെക്രട്ടറി ഡല്‍ഹിയിലെത്തുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വേണ്ട ഇടപെടലും മന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെട്ടേക്കും.എന്നാല്‍ ഇന്ത്യ– കാനഡ ബന്ധത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാന്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്നാണ് സൂചന . 

 

India -US two plus two meeting