പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ കേസില്‍ യുഎസില്‍ മുന്‍ അധ്യാപിക അറസ്റ്റില്‍. 30 കാരിയായ മെലിസ മേരി കര്‍ടിസാണ് അറസ്റ്റിലായത്. 2015ലാണ് കേസിനാസ്പദമായ സംഭവം. മെലിസയ്ക്ക് 22 വയസ് പ്രായമുള്ളപ്പോള്‍ എട്ടാംക്ലാസുകാരനായ വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.
തനിക്ക് 14 വയസ് മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ക്ലാസിലെ അധ്യാപികയായിരുന്ന മെലിസ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന് യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കിയ ശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വര്‍ഷത്തോളം മെലിസ ഇതേ സ്കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മെലിസയുടെ വാഹനത്തില്‍ വച്ചും വീട്ടില്‍ വച്ചുമാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31 ന് മെലിസയ്ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പല തവണ ഉപയോഗിച്ചതിന് ഇവര്‍ക്കെതിരെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പരാതിക്കാരനെ കൂടാതെ മറ്റ് വിദ്യാര്‍ഥികളെ മെലിസ ലൈംഗികമായി ദുരുപയോഗിച്ചോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.
Former teacher arrested in US for having sex with 8th grade student