Libiya

TAGS

പ്രകൃതി ദുരന്തങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. അവ ഒരു പ്രദേശത്തെ അപ്പാടെയാണ് ഇല്ലാതാക്കും. ചിലപ്പോള്‍ ചില സ്ഥലങ്ങളെ ഭൂപടത്തില്‍നിന്നുതന്നെ മായ്ച്ചുകളയും. എന്നെന്നേക്കുമായി. അത്തരം ഒരു ദുരന്തത്തിനാണ് ലിബിയ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കൊടുങ്കാറ്റും അതിനെ തുടര്‍ന്നുണ്ടായ പേമാരിയും പ്രളയവും ഒരുനഗരത്തെ ആകെ തൂത്തെറിഞ്ഞു. മണ്ണും മനുഷ്യനും കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളും തുടങ്ങി വഴിയില്‍ കണ്ടതെല്ലാം തകര്‍ത്ത് കടലിലേക്കൊഴുകി ആ വെളളം. ആ ദുരന്ത കാഴ്ചകളിലേക്ക്കഴിഞ്ഞ ഞായറാഴ്ച വീശിയടിച്ച ഡാനിയല്‍ ചുഴലിക്കാറ്റ് കൊണ്ടുവന്ന പേമാരിയാണ് ലിബയയെ മുക്കിയത്. പ്രത്യേകിച്ച് തീരനഗരമായ ഡെര്‍നയെ. താങ്ങാനാവുന്നതിലും അപ്പുറം മഴപെയ്തപ്പോള്‍ രണ്ടു ഡാമുകള്‍ ജലബോംബുകളായി പൊട്ടിത്തെറിച്ചു. അത് നഗരത്തെയാതെ വിഴുങ്ങി. അതും നിമിഷനേരംകൊണ്ട്.  

ഡെര്‍ണയില്‍ പ്രളയജലമിറങ്ങി, സൂര്യനുദിച്ചു. ചിന്തിക്കാവുന്നതിനോ വിവരിക്കാവുന്നതിനോ അപ്പുറമാണ് അവിടെക്കാണുന്ന കാഴ്ചകള്‍. തെരുവുകളിലെങ്ങും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. അഴുകിത്തുടങ്ങിയതിനാല്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. പൂര്‍ണമായോ ഭാഗീകമായ ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലും മുകളിലും കടപുഴകിയ മരങ്ങള്‍ക്കിടയിലും തിരിച്ചറിയാനാവാത്ത വിധം മനുഷ്യ ശരീരങ്ങളുണ്ട്. മുന്‍പ് ആളുകള്‍ കാറ്റുകൊള്ളാനെത്തിയ ബീച്ചുകളില്‍ മൃതദേഹങ്ങള്‍ അടിയുന്നു. ഡാമുകളില്‍നിന്ന് കുതിച്ചെത്തിയ വെള്ളം കടലിലേക്കുള്ള യാത്രയില്‍ കൂടെക്കുൂട്ടിയെ മനുഷ്യരുടെ ജീവനറ്റ ശരീരങ്ങളാണത്. പിന്നെ കാണുന്നത് പലയിടത്തായി തങ്ങിനില്‍ക്കുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍, റോഡിനും വീടുകള്ക്കും മുകളില്‍ വീണുകിടക്കുന്ന കൂറ്റന്‍ മരങ്ങള്‍. എല്ലാത്തിനേയും പുതച്ചുകൊണ്ട് കട്ടച്ചെളി. രക്ഷാപ്രവര്‍ത്തനം എന്ന വാക്കിന് അവിടെ പ്രസ്‌കിതിയില്ല. കാരണം രക്ഷതേടി ആരും അവിടെ അവശേഷിക്കുന്നില്ല. രക്ഷാപ്രവര്‍ത്തകരുടെ മുന്നിലുള്ള ദൗത്യം മറ്റൊന്നാണ് അഴുകിത്തുടങഅങിയ മൃതദേഹങ്ങള്‍ കണഅടെത്തുക, അത് അതിവേഗം ദഹിപ്പിക്കുക. അതുകൊണ്ടുതന്നെ ഡര്‍ണയിലേക്ക് വരുന്ന വിദേശ രക്ഷാദൗത്യസംഘം വലിയ ഉപകരണങ്ങളല്ല കയ്യില്‍ കരുതുന്നത്. മാസ്‌കുകളാണ്. ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം വലിയ കുഴിയെടുക്കുന്നു. കണ്ടുകിട്ടുന്ന മൃതദേഹങ്ങളെല്ലാം കൂട്ടത്തോടെ കുഴിച്ചുമൂടുന്നു. മരണക്കണക്കിന് ഇനി പ്രസക്തിയില്ല. 

കാണാതാവര്‍ ജീവനോടെയുണ്ടോ എന്നേ അറിയേണ്ടതുള്ളു. ഡെര്‍ന മേയര്‍ തന്നെ പറയുന്നത് മരണം പതിനെട്ടായിരം മുതല്‍ 20,000 വയെ ആയേക്കുമെന്നാണ്. വീടും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ അതിലേറെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരി, ആ കുത്തൊഴുക്കില്‍ തകര്‍ന്നുവീണ രണ്ട് ഡാമുകള്‍, അതാണ് ഡെര്‍ണ നഗരത്തെ വിഴുങ്ങിയത്. സുനാമികണക്കെ ഇരച്ചെത്തിയ വെള്ളം നഗരത്തിന്‌റെ ഒര പ്രദേശത്തെ ഒന്നാകെ കടലിലേക്കൊഴുക്കി. ഇന്ന് ഡെര്‍ണ രണ്ടായി പിളര്‍ന്നിരിക്കുന്നു. മലമുകളില്‍നിന്ന് തുടങ്ങി സമതലത്തിലൂടെ കടലിലേക്ക് ചേരുന്ന വാഡി ഡെര്‍ണ നദിയിലാണ് രണ്ട് ഡാമുകളും സ്ഥിതിചെയ്തിരുന്നത്. മുകളില്‍ 1.5 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ചെറു ഡാം. താഴെ 22.5 ദശലക്ഷം ക്യുബിക് മീറ്റര് വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള വലിയഡാം. താരതമ്യേന വറ്റിയൊഴുകുന്ന നദിയാണ് വാഡി ഡെര്‍ണ. എന്നാല്‍ ഡാനിയല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരുവര്‍ഷം പെയ്യേണ്ട മഴ 24 മണിക്കൂറില്‍ പെയ്തിറങ്ങി. നദിയിലൂടെ കുത്തിയൊലിച്ച് വെള്ളമെത്തി. ഡാമുകള്‍ നിറഞ്ഞുകവിഞ്ഞു. വൈകാതെ അവ ജലബോംബുകളായി. പൊട്ടിത്തെറിച്ചു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വെള്ളം താഴ്വരയിലേക്ക് ഇരച്ചെത്തി. അതിവേഗം നഗരത്തെ വിഴുങ്ങാന്‍ തുടങ്ങി 

അര്‍ദ്ധരാത്രി, എല്ലാവരും ഉറങ്ങിക്കിടക്കെയാണ് ഡാമില്‍നിന്നുള്ള വെള്ളമെത്തിയത്്. സംഭവിക്കുന്നതെന്തന്നെ് അറിയും മുന്‍പേ വീടുകള്‍ വെള്ളത്തിലായി. പലര്‍ക്കും പുറത്തിറങ്ങാന്‍പോലുമായില്ല. ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെയാണ്. ഡാം തകരുന്ന ഭയാനക ശബ്ദം കേട്ടാണ് അര്‍ദ്ധരാത്രി ഉണര്‍ന്നത്. എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് വീടിനകത്തേക്ക് വെള്ളമൊഴുകിയെത്തുന്നത്. ഓടി വാതില്‍ തുറന്നുനോക്കിയപ്പോഴേക്കും വെള്ളം അലച്ചെത്തി. കയ്യില്‍ കിട്ടിയതുമെയ#ടുത്ത് ആദ്യം ഒന്നാം നിലയിലേക്കും പിന്നെ രണ്ടാം നിലയിലേക്കും ഓടിക്കയറി. മല്‍സരത്തിലെന്ന പോലെ പിന്നാലെ വെള്ളവുമെത്തി. കൂടുതല്‍ നിലകളുള്ളവര്‍ പിന്നെയും മുകളിലേക്കുകയറി, അല്ലാത്തവര്‍ എവിടെയൊക്കെയോ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു, പിന്നെ ഒഴുകിപ്പോയി, കലിപൂണ്ടെത്തിയ വെള്ളം ആരോടും കരുണകാണിച്ചില്ല. ഏഴാംനിലയ്ക്കു മുകളില്‍ വരെ വെള്ളമെത്തിയന്നു പറയുമ്പോള്‍ ഊഹിക്കാം ആ ഭയാനകത. കൂറ്റന്‍ കെട്ടിടങ്ങളേയും മരങ്ങളേയും കടപുഴക്കി, നിരത്തിലുണ്ടായിരുന്ന വാഹനങ്ങളെയെല്ലാം എടുത്തെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്ത ഡെര്‍ണ നഗരത്തിന് നടുവിലൂടെ ജലപ്രവാഹം കടലിലേക്ക് . നഗരം രണ്ടായി പിളര്‍ന്നു. മുപ്പതുശതമാനത്തോളം അപ്രത്യക്ഷമായി.

ദുരന്തം നടന്ന് പിന്നെയും ദിവസങ്ങളെടുത്തു രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെയെത്താന്‍. നഗരത്തിലേക്കുള്ള റോഡുകള്‍ മുഴുവന്‍ തകര്‍ന്നുകിടക്കുകയാണ്. കടല്‍മര്‍ഗവും എത്താന്‍ സാധിക്കാത്ത അവസ്ഥ. വെള്ളപ്പൊക്കത്തെ അതിജീവിച്ചവര്‍ പോലും മരണം മുന്നില്‍ക്കണ്ടു. നഗരത്തിലെ ആശുപത്രികളെല്ലാം തകര്‍ന്നു. അകലെയുള്ളവയിലാവട്ടെ മരുന്നോ മറ്റ് ജീവന്‍ക്ഷാ സംവിധാനങ്ങളോ ഇല്ല. കുടിവെള്ളവും ഭക്ഷണവുമില്ല. വൈദ്യുതിയും ടെലിഫോണ്‍ സംവിധാനങ്ങള്‍ സമീപകാലത്തൊന്നും പ്രവര്‍ത്തനക്ഷമമാക്കാനാവാത്ത വിധം തകര്‍ന്നു. ദുരന്തം നടന്ന് ദിവസങ്ങളെടുത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഡെര്‍ണയിലെത്താന്‍ . അവര്‍ കണ്ടത് നിറഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍ മാത്രമാണ്. ജീവന്‍ ശേഷിക്കുന്നവരെ പുറത്തെക്കിക്കാന്‍ റോഡില്ല, വാഹനമില്ല. രക്ഷാദൗത്യം നിശ്ചലമാകുന്ന അവസ്ഥ. ആഴ്ചയൊന്ന് പിന്നിട്ടു. കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. ഇപ്പോഴത്തെ ലക്ഷ്യം പകര്‍ച്ചവ്യാധികള്‍ തടയുകയാണ്. അതിന് ആദ്യം അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കണം. അതാണ് ഇപ്പോള്‍ ഡെര്‍ണയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങളെ തടുക്കാനാവില്ല. എന്നാല്‍ മുന്‍കരുതലെടുക്കാം. ലിബിയയില്‍ പക്ഷേ അതുണ്ടായില്ല. പരസ്പരം തമ്മിലടിക്കുന്ന ഭരണകൂടങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കെടുതികള്‍ ഇരട്ടിയാക്കി, ഒരു പതിറ്റാണ്ടായി ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ രണ്ട് ഭരണകൂടങ്ങളാണുള്ളത്. ഒന്ന്രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാര്‍. അവര്‍ക്ക് നിയന്ത്രണം പടിഞ്ഞാറന്‍ മേഖലയിലാണ്. മറ്റൊന്ന് സ്വയം പ്രഖ്യാപിത സൈനിക മേധാവിയായ ജനറല്‍ ഖലീഫ ഹഫ്താര്‍ നയിക്കുന്ന പ്രാദേശിക ഭരണകൂടം. ഇവര്‍ കിളക്കന്‍ മേഖലയുടെ നിന്ത്രണം കയ്യാളുന്നു. രാജ്യാന്തര കലാവാസ്ഥാ ഏജന്‍സികള്‍ ചുളലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടു രണ്ടു ഭരണകൂടങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല. അത് ഗൗരവമായി എടുക്കുകപോലും ചെയ്തില്ല. ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനോ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ തയാറായില്ല. ഇതാണ് ദുരന്തത്തിന്‌റെ വ്യാപ്തി വര്‍ധിപ്പിച്ചത്. രാജ്യത്ത് പരിശീലനം ലഭ്ിച്ച ദുരന്ത നിവാരണ സേനയോ രക്ഷാ ദൗത്യത്തിന് അവശ്യമായ സജ്ജീകരണങ്ങളോ ഇല്ലാത്തതും തിരിച്ചടിയായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മറ്റൊന്ന്. മൂന്നുവര്‍ഷത്തോളമായി ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമില്ല. 

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നൂറ്റാണ്ട് പിറകിലാണ് രാജ്യം. തകര്‍ന്ന രണ്ടു ഡാമുകളില്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ പോലും നടന്നിരുന്നില്ല, എന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തിലും അധികാര പിടിച്ചെടുക്കുന്നതിലും മാത്രമായിരുന്നു രണ്ടുകൂട്ടര്‍ക്കും താല്‍പര്ംയ. ദുരന്തമുണ്ടായി ആദ്യ ദിവസങഅങളില്‍ ഇരുകൂ്ട്ടരും പോരടി തുടര്‍ന്നു. വിദേശസഹായം വൈകാനും ഇത് കാരണമായി. ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ ഇരു വിഭാഗങ്ങളും പരസ്പരം സഹകരിച്ച്പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലോകം ലിബിയയെ മറക്കും, കണ്ണീരുണങ്ങും. ഭരണകൂടങ്ങള്‍ വീണ്ടും അധികാര വടംവലി തുടങ്ങിയേക്കാം. നഷ്ടം ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യര്‍ക്കു മാത്രമാണ്.