കാട്ടുതീ പടരുന്ന യു.എസിലെ ഹവായ് ദ്വീപില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍. ഇതുവരെ 55 മരണമാണ് സ്ഥിരീകരിച്ചത്. കത്തിയമര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാട്ടുതീ ഏറ്റവുംകൂടുതല്‍ നാശംവിതച്ച മാവിയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ അഗ്നിക്കിരയായി. ഇവിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മാവി മേയര്‍ റിച്ചാര്‍ഡ് ബിസെന്‍ പറഞ്ഞു. തീയണച്ച സ്ഥലങ്ങളില്‍ പോലും പുകയും ചൂടും കാരണം രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ പാടുപെടുകയാണ്. ഇന്നലെ മാത്രം പതിനയ്യായിരം വിനോദ സഞ്ചാരികള്‍ മാവിയില്‍ നിന്നുള്ള വിമാനങ്ങളില്‍ ദ്വീപിന് പുറത്തേക്ക് രക്ഷപ്പെട്ടു. കൂടുതല്‍ സഞ്ചാരികള്‍ രക്ഷാമാര്‍ഗം കാത്തിരിക്കുന്നുണ്ട്. ദ്വീപില്‍ പുതിയതായി ആറ് ദുരിതാശ്വാസ കേന്ദ്രങ്ങളും തുറന്നു. കാട്ടുതീ പൂര്‍ണമായി അണച്ചാലും ദ്വീപ് പഴയനിലയിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചരിത്രനഗരമായ ലാഹൈനയിലും കാട്ടുതീ കനത്തനാശം വിതച്ചു. ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി.
Hawaii wildfires death toll rises