സൈന്യം പട്ടാള അട്ടിമറി പ്രഖ്യാപിക്കുന്നു. ചിത്രം:  Reuters

സൈന്യം പട്ടാള അട്ടിമറി പ്രഖ്യാപിക്കുന്നു. ചിത്രം: Reuters

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പട്ടാള അട്ടിമറി. ദേശീയ ടെലിവിഷനിലൂടെയാണ് ഭരണം പിടിച്ചെടുത്ത വിവരം സൈന്യം പുറത്തുവിട്ടത്. ഭരണഘടനയടക്കം എല്ലാം പിരിച്ചുവിട്ടതായും രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കുന്നതായും സൈന്യം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനാജ്ഞ നിലവിലുണ്ടെന്നും സൈന്യം പ്രഖ്യാപിച്ചു. രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിലവിലെ ഭരണകൂടം പരാജയപ്പെട്ടെന്നും കെടുകാര്യസ്ഥത നീക്കാനാണ് ഭരണം പിടിച്ചെടുത്തതെന്നും കേണല്‍ അമാഡൗ വ്യക്തമാക്കി.  പ്രസിഡന്റായിരുന്ന ബസൂമിന്റെ സുരക്ഷാ സംഘത്തിലുള്ളവരടക്കം പുതിയ പട്ടാള ഭരണകൂടത്തിന്റെ നേതൃത്വത്തിലുണ്ട്.  ബുധനാഴ്ച മുതല്‍ നൈജര്‍ പ്രസിഡന്റ് മുഹമ്മദ് ബസൂം പട്ടാളത്തിന്റെ തടവിലാണ്. 

 

2020 ന് ശേഷം ഇത് ഏഴാം തവണയാണ് മധ്യ– പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പട്ടാള അട്ടിമറി ഉണ്ടാകുന്നത്. ബസൂമിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ജനാധിപത്യമാര്‍ഗത്തിലൂടെ തിര‍ഞ്ഞെടുക്കപ്പെട്ട നേതാവാണ് ബസൂമെന്നും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാള അട്ടമറിയെ അപലപിക്കുന്നുവെന്ന് വ്യക്തമാക്കിയ യുഎസ്, നൈജറില്‍ സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും വിശദീകരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ എല്ലാ പിന്തുണയും ബസൂമിന് വാഗ്ദാനം ചെയ്തതായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും പ്രഖ്യാപിച്ചു. 

 

Niger soldiers announce coup and president’s removal on national TV