modi

 

യുഎസില്‍ സ്റ്റേറ്റ് വിസിറ്റ് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും വൈറ്റ്ഹൗസില്‍ അത്താഴവിരുന്ന് നല്‍കി. ബൈഡനൊപ്പം മോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. വൈകീട്ട് 21 ഗണ്‍സല്യൂട്ട് നല്‍കി മോദിക്ക് വൈറ്റ്ഹൗസ് ഔദ്യോഗിക വരവേല്‍പ്പ് ഒരുക്കും. 

 

ന്യൂയോര്‍ക്കില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിലേയ്ക്ക് പറന്നിറങ്ങിയത് കനത്ത മഴയ്ക്കിടെ. ദേശീയഗാനത്തിനൊപ്പം മഴഞ്ഞ നനഞ്ഞ് ആദരവോടെ നിന്ന നരേന്ദ്ര മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദേവനായ ഇന്ദ്രന്‍റെ അനുഗ്രഹവും ഇന്ത്യക്കാരുടെ ഊഷ്മളതയും വാഷിങ്ടണിലേയ്ക്കുള്ള തന്‍റെ വരവിനെ കൂടുതല്‍ വിശേഷപ്പെട്ടതാക്കിയെന്ന് മോദിയുടെ ട്വീറ്റ്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ ആഴമേറിയ പങ്കാളിത്തത്തെ കൂടുതല്‍ ദൃഢമാക്കുമെന്ന് വൈറ്റ്ഹൗസ്. കര്‍ണാടകയിലെ ചന്ദനത്തടയില്‍ രാജസ്ഥാനിലെ കരകൗശലവിദഗ്ധര്‍ ഒരുക്കിയ പെട്ടി, ഗണപതിവിഗ്രഹം, വിളക്ക്, ഗ്രീന്‍ ഡയമണ്ട് എന്നിവയാണ് മോദി പ്രസിഡന്‍റിനും പ്രഥമവനിതയ്ക്കും സമ്മാനമായി നല്‍കിയത്. ആയിരം പൂര്‍ണ ചന്ദ്രമാരെ കണ്ടതിന്‍റെ സൂചകമായി 81കാരനായ ജോ ബൈഡന് ദശദാനവും നല്‍കി. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഒപ്പമുണ്ടായിരുന്നു. മോദിയും ജില്‍ ബൈഡനും വെര്‍ജിനിയയിലെ നാഷ്ണല്‍ സയന്‍സ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് 8.30ന് മോദിയും ബൈഡനും പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുകയും പിന്നീട് ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. ഇരുനേതാക്കളും മാധ്യമങ്ങളെ കാണും. അര്‍‍ധരാത്രി 1.30ന് യുഎസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.

 

PM Modi US visit: Bidens host private dinner for PM Modi in Washington DC