kimjong45

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഉത്തര കൊറിയ ആത്മഹത്യ നിരോധിച്ചതായി റിപ്പോര്‍ട്ട്. ആത്മഹത്യാ ശ്രമങ്ങള്‍ രാജ്യദ്രോഹകുറ്റമായി പ്രഖ്യാപിച്ചതായാണ് വിവരം. രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതോടെയാണ് കിം ജോങ് ഉന്‍ സര്‍ക്കാരിന്റെ നീക്കം. 

 

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ ഉത്തര കൊറിയ കടന്നുപോകുന്നതിന്റെ ഫലമായാണ് ആത്മഹത്യകളുടെ എണ്ണവും കൂടിയത്. പട്ടിണി മരണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പട്ടിണിയെ തുടര്‍ന്ന് പത്തുവയസുകാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യകള്‍ നിരോധിക്കാനും രാജ്യദ്രോഹകുറ്റമാക്കാനും കിം ജോങ് ഉന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.