പ്രതീകാത്മക ചിത്രം
കൊടും ചൂടില്‍ ഒന്‍പത് മണിക്കൂര്‍ കാറിനുള്ളില്‍ കഴിയേണ്ടി വന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വാഷിങ്ടണിലാണ് സംഭവം. ആശുപത്രി ജീവനക്കാരിയായ അമ്മ ജോലിക്ക് കയറാനുള്ള തിരക്കില്‍ കുഞ്ഞിനെ കാറില്‍ വച്ച് മറക്കുകയായിരുന്നു.
എട്ടുമണിയോടെ ഓഫിസില്‍ കയറിയ ഇവര്‍ ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഇറങ്ങിയത്. കാര്‍ ഓപണ്‍ ചെയ്തപ്പോഴാണ് അവശനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 70 മുതല്‍ 75 ഡിഗ്രി വരെയാണ് പുയല്‍പ് നഗരത്തിലെ താപനിലയെന്നും അടച്ചുപൂട്ടിയ കാറിനുള്ളില്‍ പക്ഷേ 110 ഡിഗ്രി വരെ താപനിലയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
One year old dies after being left in hot car for nine hours in US