അനുവാദമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയെന്നാരോപിച്ച് കാമുകിയെ യുവാവ് വെടിവച്ച് കൊന്നു. ടെക്സസ് സ്വദേശിയായ ഹരോള്‍ഡ് തോംപ്സണാണ് കാമുകി ഗബ്രിയേലയെ കൊലപ്പെടുത്തിയത്. ഗര്‍ഭസ്ഥ ശിശുവിന് ആറാഴ്ച പ്രായമായാല്‍ അടിയന്തര ഘട്ടത്തിലൊഴികെ ടെക്സസിൽ ഗർഭഛിദ്രം നടത്താൻ സാധിക്കില്ല. തോംപ്സണ്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുകയും ചെയ്തു. ഇതോടെയാണ് ഗബ്രിയേല ടെക്സസില്‍ നിന്ന്  800 മൈല്‍ ദൂരെയുള്ള കൊളറാഡോയിലെത്തിയാണ് ഗര്‍ഭഛിദ്രം നടത്തിയത്. 

 

ഗർഭസ്ഥ ശിശുവിന് എത്രമാസം പ്രായമായാലും ഗർഭഛിദ്രം അനുവദിക്കുന്ന സംസ്ഥാനമാണ് കൊളറാഡോ. ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി വന്ന ഗബ്രിയേലയും തോംപ്സണും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. ഷോപിങ് മാളിലെ പാര്‍ക്കിങില്‍ വച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതോടെ തോംപ്സണ്‍ ഗബ്രിയേലയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഗബ്രിയേല തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ തോംപ്സണെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

Man kills girfriend for getting abortion